‘ആയുർവേദ മേഖലയിൽ യശസ്സ് നേടിയ നാടാണ് കേരളം’: മുഖ്യമന്ത്രി

pinarayi-vijayan-criticizes-central-govt-iranian-ship-attack-west-asia-conflict

രാജ്യത്തെ ആദ്യ സമഗ്ര അന്താരാഷ്‌ട്ര ആയുർവേദ ഗവേഷണ കേന്ദ്രം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു. കണ്ണൂർ ജില്ലയിലെ കല്ല്യാടാണ് 300 ഏക്കർ സ്ഥലത്ത് 200 കോടി രൂപ മുടക്കി ഗവേഷണ കേന്ദ്രം സ്ഥാപിച്ചത്. നാട്ടുവൈദ്യൻമാരോട് ആയൂർവേദ മേഖലയിലുള്ളവർക്ക് കൊട്ടിയടച്ച മനസ്സാകരുതെന്നും മറഞ്ഞു കിടക്കുന്ന ആയുർവേദ അറിവുകൾ ശേഖരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also read: കേരളത്തിൽ വരുന്നു ‘ടൈം ബാങ്ക്’; സന്നദ്ധ സേവനത്തിലൂടെ സമയം നിക്ഷേപിച്ച് സമ്പാദിക്കാം

ആയുർവേദ രംഗത്ത് കേരളത്തിൻ്റെ യശസ്സ് ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നതാണ് അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രം. കിഫ്ബി സഹായത്തോടെ 200 കോടി രൂപ ചിലവഴിച്ചാണ് അന്താരാഷ്ട്ര ആയുർവേദ കേന്ദ്രം സ്ഥാപിച്ചത്. ആദ്യ ഘട്ടത്തിൽ താളിയോല പഠന കേന്ദ്രം, ഔഷധ സസ്യ ഗവേഷണ കേന്ദ്രം,100 കിടക്കകളുള്ള ഗവേഷണ ആശുപത്രി എന്നിവയാണ് സജ്ജമാക്കിയത്. ഗവേഷണമില്ലാത്തതിനാൽ ആയുർവേദ കാലാനുസൃതമായി വളർച്ച നേടുന്നില്ല എന്നതിന് പരിഹാരമാണ് ഗവേഷണകേന്ദ്രമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാട്ടു വൈദ്യൻമാരോട് കൊട്ടിയടച്ച മനസ്സാകരുതെന്നും അവരുടെ അറിവുകൾ കൂടി ഉപയോഗപ്പെടുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആരോഗ്യ മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിച്ചു. മുൻ ആരോഗ്യമന്ത്രിയും മട്ടന്നൂർ എം എൽ യുമായ കെ കെ ശൈലജ ടീച്ചർ സ്വാഗതം പറഞ്ഞു. ജന പ്രതിനിധികളും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News