
ആർഎസ്എസിനോടും ബിജെപിയോടും മമത പുലർത്തുന്ന സംസ്ഥാനമല്ല കേരളമെന്നും മതനിരപേക്ഷതയുടെ വിളനിലമായി കേരളം നിൽക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വികസന മുന്നേറ്റ ജാഥയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു ദശബ്ദ കാലമായി കേരളത്തിൽ വർഗീയ കലാപമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വർഗീയ കലാപം തീരെ നടക്കാത്ത നാടല്ല കേരളമെന്നും പഴയ കാലം ഓർത്തു നോക്കണം. അനേകർക്ക് ജീവൻ നഷ്ടപ്പെടുകയും മാരകമായ പരുക്കും ഏറ്റിട്ടുണ്ട്.
ഇതെല്ലാമായിരുന്നു കേരളം. ഈ കഴിഞ്ഞ 10 വർഷം നമ്മുടെ കേരളം വർഗീയ സംഘർഷം ഇല്ലാത്ത ഒരു വർഗീയ കലാപവും ഇല്ലാത്ത നാടായി മാറിയിരിക്കുന്നു.
വർഗീയ കലാപമുണ്ടാകാൻ ശ്രമിച്ചാൽ കർക്കശമായ നിലപാടാണ് സ്വീകരിച്ചു പോരുന്നത്. എല്ലാ വർഗീയതയും ശക്തമായ എതിർക്കുന്ന സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. അതുകൊണ്ടാണ് നമ്മുടെ നാട്ടിൽ ശാന്തിയും സമാധാനവും നിലനിൽക്കുന്നതെന്നും ഇന്ന് ആരും കൊതിക്കുന്ന ശാന്തതയോടെ സമാധാനത്തോടെ ജീവിക്കാൻ കഴിയുന്ന ഒരിടം എന്ന നിലയിൽ കേരളം മാറിയിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിൻ്റെ സമാധാനം അട്ടിമറിയിക്കാനായി വർഗീയ ശക്തികൾ ശ്രമിക്കുന്നുണ്ട്.
അട്ടിമറി ശ്രമം നടത്തിയവർക്ക് പകയുണ്ടാകുമെന്നും അതിൻ്റെ ഫലമായാണ് കേരളത്തെ അവഗണിക്കുന്നത്. കേരളത്തിലുള്ള വിഹിതം സാമ്പത്തിക രംഗത്ത് അനുവദിക്കുന്നില്ല. എല്ലാ രംഗത്തും ശ്വാസം മുട്ടിക്കാനാണ് കേന്ദ്രം നോക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

