‘പരിസ്ഥിതിയെ മുന്നിൽക്കണ്ടുള്ള വികസന പദ്ധതികളാണ് കേരളം നടപ്പിലാകുന്നത്’: മുഖ്യമന്ത്രി

CM Pinarayi Vijayan

പരിസ്ഥിതിയെ മുന്നിൽക്കണ്ടുള്ള വികസന പദ്ധതികളാണ് കേരളം നടപ്പിലാകുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തിനാകെ വികസന മാതൃകയാണ് കേരളം തീർക്കുന്നത്. ഭാവി തലമുറയ്ക്ക് വേണ്ടി പ്രകൃതിയെയും പ്രകൃതിസമ്പത്തിനെയും കരുതിവയ്ക്കുക. അത് മുന്നിൽകണ്ടാണ് ഹരിത കേരള മിഷൻ സർക്കാർ രൂപീകരിച്ചത് എന്നും മുഖ്യമന്ത്രി പറഞ്ഞു. ഹരിത കേരള മിഷൻ രാജ്യത്തിന് തന്നെ മാതൃക എന്നും ഹരിത കേരളം ദേശീയ പരിസ്ഥിതി സമ്മേളനം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു.

Also read: ലൈഫ് പദ്ധതിയിൽ അഞ്ച് ലക്ഷം വീടുകൾ പൂർത്തിയായി; അഭിമാന നേട്ടം ഫെബ്രുവരി 24ന് പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി

കാലാവസ്ഥാ വ്യതിയാനം, ജൈവവൈവിധ്യ ശോഷണം, ജലമലിനീകരണം എന്നിവ ലോകം നേരിടുന്ന വെല്ലുവിളികളാണ് എന്ന് മുഖ്യമന്ത്രി പറഞ്ഞു. പരിസ്ഥിതിക്ക് ആഘാതമേൽക്കുന്ന നിരവധി ഇടപെടലുകൾ ഉണ്ടാകുന്നു. ഇന്ത്യയിലും വലിയ വെല്ലുവിളിയാണ് നേരിടുന്നത്. ഇതിനെ അതിജീവിക്കാൻ ആകണം. മാതൃകാപരമായ നടപടികൾ സ്വീകരിക്കണം എന്നും മുഖ്യമന്ത്രി ഉദ്‌ഘാടന പ്രസംഗത്തിൽ പറഞ്ഞു. സീറോ കാർബൺ ഡിവിഷൻ എന്ന നിലയിലേക്ക് എത്തണം എന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News