ഫോര്‍ട്ട് കൊച്ചിയില്‍ കേരള കലാമണ്ഡലത്തിന്റെ പഠനകേന്ദ്രവും പ്രദർശന തിയേറ്ററും പ്രവര്‍ത്തനമാരംഭിച്ചു; മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു

Kerala Kalamandalam Centre Opens in Fort Kochi Minister Saji Cherian inaugurates

കേരള കലാമണ്ഡലം പഠനകേന്ദ്രവും പ്രദർശന തിയേറ്ററും ഫോര്‍ട്ട് കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിച്ചു.

കഥകളി, കൂടിയാട്ടം, മോഹിനിയാട്ടം എന്നിങ്ങനെ വിവിധ കലകളുടെ വളർച്ചക്കും പ്രചാരണത്തിനും ആയാണ് കേരള കലാമണ്ഡലം സെന്റർ ഫോർ പെർഫോമൻസ് ആൻഡ് ഔട്ട്‌റീച്ച് എന്ന പേരിൽ പഠനകേന്ദ്രവും പ്രദർശനതിയറ്ററും ഒരുക്കിയിരിക്കുന്നത്. കലാകേന്ദ്രം സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്യാഘാടനം ചെയ്തു. കേരള കലാമണ്ഡലം യൂണിവേഴ്സിറ്റിയായി മാറ്റാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.

ALSO READ: ‘കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിനോടുള്ള അടുപ്പം സ്വന്തം വീടിനോടുള്ള ആത്മബന്ധത്തിനു തുല്യം’: മുഖ്യമന്ത്രി പിണറായി വിജയൻ

ഫോർട്ടുകൊച്ചി അഴിമുഖ കേന്ദ്രത്തിൽ ഫോക്‌ലോർ തിയേറ്ററിന്‍റെ കെട്ടിടത്തിലാണ് കലാകേന്ദ്രത്തിന്റെ പ്രവര്‍ത്തനം. കേന്ദ്രം തുടങ്ങുന്നതിന് പ്രാരംഭമായി വൈസ് ചാൻസലർ അനന്തകൃഷ്ണനും സംഘവും സ്ഥലം സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തുകയും അംഗീകരിക്കുകയും ചെയ്തിരുന്നു. പുതിയ പദ്ധതി വിനോദസഞ്ചാരമേഖലയ്ക്കും ഏറെ ഗുണകരമാകുമെന്നാണ് വിലയിരുത്തൽ. ഓഫീസ്, സ്റ്റേജ്, ഗ്രീൻറൂം, പഠനകേന്ദ്രം എന്നിവയാണ് ആദ്യഘട്ടത്തിൽ തുടങ്ങുക. ഉദ്ഘാടന ചടങ്ങില്‍ കലാമണ്ഡലത്തിന്‍റെ ഭാഗമായ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News