കേരള കലാമണ്ഡലം സർവകലാശാല തെരഞ്ഞെടുപ്പ്: മുഴുവൻ സീറ്റിലും എസ്എഫ്ഐ

sfi

കേരള കലാമണ്ഡലം സർവ്വകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും എസ്എഫ്ഐ വിജയിച്ചു. സർവകലാശാല യൂണിയനിലെ ആകെയുള്ള ആറ് സീറ്റുകളിൽ ആറിലും മികച്ച ഭൂരിപക്ഷത്തോടെ കൂടി തന്നെ വിജയിക്കാൻ എസ്എഫ്ഐക്ക് സാധിച്ചു. സർവകലാശാല ചെയർമാനായി രാഹുൽ ഗണേഷ് വൈസ് ചെയർപേഴ്സൺ ആയി വേണി ബാബു സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച അതുൽ കെ ട്രഷറർ അനാമിക സി കെ, ആർട്സ് ആൻഡ് സ്പോർട്സ് നിരഞ്ജന സൂരജ്, മാഗസിൻ എഡിറ്ററായി ശ്രീലക്ഷ്മി പ്രദീപ് എന്നിവരാണ് യൂണിയൻ ഭാരവാഹികളായി വിജയിച്ചത്.

സർവകലാശാലയിലെ ക്ലാസ്സ് തെരഞ്ഞെടുപ്പിൽ 10/14 സീറ്റിലും എസ്എഫ്ഐ സ്ഥാനാർത്ഥികൾ വിജയിക്കുകയുണ്ടായി. നിഷ്പക്ഷതയുടെ നിശബ്ദതയല്ല, നിലപാടുകളുടെ സമരമാണ് വിദ്യാർത്ഥിത്വം എന്ന മുദ്രാവാക്യം ഉയർത്തിയാണ് എസ്എഫ്ഐ തിരഞ്ഞെടുപ്പിനെ നേരിട്ടത്. വിദ്യാർത്ഥി പക്ഷ നിലപാടുകൾ സ്വീകരിച്ചും ക്യാമ്പസുകളിലേക്ക് കടന്നു കയറുന്ന വർഗീയതയേയും ഗവർണറെ ഉൾപ്പെടെ ഉപയോഗിച്ചുകൊണ്ട് സംഘപരിവാർ നടത്തുന്ന സർവകലാശാല കാവി വൽക്കരണത്തിനെതിരെയും ക്യാമ്പസുകളിലേക്ക് കടന്നു കയറുന്ന അരാജക പ്രവർത്തനങ്ങളെ ചെറുത്തും എസ്എഫ്ഐ നടത്തുന്ന മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് ലഭിച്ച വിദ്യാർത്ഥികളുടെ അംഗീകാരം കൂടിയാണ് ഈ തെരഞ്ഞെടുപ്പ് വിജയം.

Also read: ‘സ്പിരിറ്റി’ൽ നിന്ന് ഒഴിവാക്കിയോ? സന്ദീപ് റെഡ്ഡി വംഗയോട് തർക്കം? പ്രതികരിച്ച് പ്രകാശ് രാജ്

സമീപ കാലഘട്ടങ്ങളിൽ സംഘപരിവാറിന്റെ നേതൃത്വത്തിൽ കലകളിൽ പോലും ജാതീയതയുടെയും വർഗീയതയുടെയും വിഷം കുത്തി നിറച്ചുകൊണ്ട് സമൂഹത്തിനകത്ത് വേർതിരിവ് ഉണ്ടാക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങളെ ചെറുത്തു തോൽപ്പിച്ചുകൊണ്ട് എസ്എഫ്ഐ നടത്തുന്ന പ്രവർത്തനങ്ങൾക്ക് ലഭിക്കുന്ന അംഗീകാരമാണ് കേരള കലാമണ്ഡലം സർവകലാശാലയിലെ യൂണിയൻ തിരഞ്ഞെടുപ്പിലെ ഈ മികച്ച വിജയം. എസ്എഫ്ഐയുടെ വിജയത്തിനുവേണ്ടി നിരന്തരമായ പ്രവർത്തനം നടത്തിയ കേരള കലാമണ്ഡലത്തിലെ മുഴുവൻ വിദ്യാർത്ഥികളെയും എസ്എഫ്ഐയുടെ സംസ്ഥാന കമ്മിറ്റിക്ക് വേണ്ടി സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്, പ്രസിഡന്റ്‌ എം ശിവപ്രസാദ് എന്നിവർ അഭിവാദ്യം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News