ബൗദ്ധിക വെല്ലുവിളികൾ നേരിടുന്നവർക്കായി പ്രത്യേക ക്യാമ്പയിൻ ‘ അൻപ്’: സംസ്ഥാനതല ഉദ്‌ഘാടനം നിർവഹിച്ച് മന്ത്രി ആർ ബിന്ദു

anpu

ബൗദ്ധിക വെല്ലുവിളികൾ നേരിടുന്നവർക്കായി ‘അൻപ്’ പ്രത്യേക ക്യാമ്പയിൻ ആദ്യഘട്ട പരിപാടികളുടെ സംസ്ഥാനതല ഉദ്‌ഘാടനം ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു. ആൻ്റണി രാജു എംഎൽഎ അധ്യക്ഷനായി. കേരള സർക്കാർ സാമൂഹ്യനീതി വകുപ്പ് ബൗദ്ധിക വെല്ലുവിളി നേരിടുന്നവരെ കരുതലോടെ ചേർത്തുപിടിച്ച്, സമൂഹത്തിൻ്റെ മുഖ്യധാരയിലെത്തിക്കാൻ ‘അൻപ്’ എന്ന പ്രത്യേക ക്യാമ്പയിൻ പരിപാടിക്ക് ഇതോടെ തുടക്കം കുറിച്ചു.

ബൗദ്ധിക വെല്ലുവിളിയെക്കുറിച്ചും അത് നേരിടുന്നവരെക്കുറിച്ചും സമൂഹത്തിൽ അവബോധം സൃഷ്ടിക്കാനുമായാണ് ഈ പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നത് എന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു. ഇതിൻ്റെ ഭാഗമായി ബൗദ്ധിക വെല്ലുവിളി നേരിടുന്നവർക്കായി വിവിധ പദ്ധതികളും വിവിധ സേവനങ്ങളും ഉറപ്പാക്കും. വിദ്യാഭ്യാസം, നൈപുണ്യ വികസനം, തൊഴിൽ ക്ഷമത വർദ്ധിപ്പിക്കൽ, സംരംഭക താൽപ്പര്യം പ്രോത്സാഹിപ്പിക്കൽ എന്നിവ കേന്ദ്രീകരിച്ചാണ് പ്രധാന പദ്ധതികൾ നടപ്പാക്കുകയെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

ALSO READ: മഴയോട് മഴ തന്നെ; ശക്തമായ കാറ്റ് വീശും, അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌

ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ്റെ നേതൃത്വത്തിൽ സ്വയംസഹായ സംഘങ്ങൾ രൂപീകരിക്കും. ഈ സംഘങ്ങളുടെ കീഴിൽ ബൗദ്ധിക വെല്ലുവിളി നേരിടുന്നവർക്കുള്ള പ്രത്യേക കഴിവുകൾ മെച്ചപ്പെടുത്താൻ പ്രോത്സാഹനം നൽകും. ഇവർ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ വിപണനം ചെയ്യാനും സർഗ്ഗശേഷി പ്രദർശിപ്പിക്കാനും കേന്ദ്രങ്ങൾ സജ്ജമാക്കും. സമ്പൂർണ ശാക്തീകരണവും പുനരധിവാസവും ബൗദ്ധിക വെല്ലുവിളി നേരിടുന്നവരുടെ കൂടി അവകാശമാണ്. സാമൂഹ്യനീതി വകുപ്പ് നടപ്പാക്കുന്ന വിവിധ പദ്ധതികൾ കാര്യക്ഷമമായി നടപ്പാക്കാനും പുത്തൻ പദ്ധതികളിലേക്ക് എത്തിക്കാനും കഴിയുന്ന സമഗ്രപ്രവർത്തനത്തിന് ‘അൻപ്’ വഴിയൊരുക്കും.

ബൗദ്ധിക വെല്ലുവിളികൾക്ക് കാരണമാകുന്ന അവസ്ഥകൾ ചെറിയ പ്രായത്തിൽ തന്നെ കണ്ടെത്തിയാൽ ശരിയായ പിന്തുണയും പരിശീലനവും തെറാപ്പികളും നൽകാൻ കഴിയും. കുട്ടികളിൽ വികാസ പരിമിതിക്ക് ഫലപ്രദമായ ഇടപെടലുകൾ നടത്താനും അവരെ സമൂഹത്തിൽ മറ്റുള്ളവരോടൊപ്പം കൊണ്ടുവരുവാനും സഹായിക്കുന്ന സമഗ്ര പദ്ധതിയായ അനുയാത്ര ഉൾപ്പടെയുള്ളവ സർക്കാരിൻ്റെ ഈ മേഖലയിലെ സമഗ്രമായ ഇടപെടലുകളാണ്. ഇതിൻ്റെ ഭാഗമായി ബൗദ്ധിക വെല്ലുവിളി നേരിടുന്നവർക്കായി സർക്കാർ നടപ്പിലാക്കുന്ന പദ്ധതികളേയും, സേവനങ്ങളേയും കുറിച്ചുള്ള വിവരങ്ങൾ നൽകുന്നതായിരിക്കും.

തിരുവനന്തപുരം ഗവൺമെൻ്റ് വിമൻസ് കോളേജിൽ വെച്ച് നടന്ന ക്യാമ്പയിൻ്റെ ആദ്യ ഘട്ട ഉദ്‌ഘാടനവേളയിൽ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പദ്ധതികളേയും, സേവനങ്ങളേയും കുറിച്ചുള്ള കൈപ്പുസ്തക പ്രകാശനം, പുതിയ പദ്ധതികളുടെയും, സേവനങ്ങളുടെയും പ്രഖ്യാപനം, ഭിന്നശേഷി കമ്മീഷണർ നയിക്കുന്ന പാനൽ ചർച്ച, യുഡിഐഡി, ലീഗൽ ഗാർഡിയൻഷിപ്പ്, നിരാമയ ഇൻഷുറൻസ് എന്നിവയുടെ ക്യാമ്പുകൾ, ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ്റെ നവീകരിച്ച വെബ്സൈറ്റ് ഉദ്ഘാടനം, സഹയോഗി പദ്ധതിയുടെ വീഡിയോ പ്രകാശനം, പ്രചോദനം പദ്ധതിയിലേയ്ക്ക് തെരഞ്ഞെടുത്ത NGO –കൾക്ക് ഉത്തരവ് കൈമാറൽ നടന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News