‘കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി മൂന്നാം തവണയും അധികാരത്തിൽ വരും’: ടി പി രാമകൃഷ്ണൻ

tp-ramakrishnan-ldf

കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവൺമെൻ്റ് മൂന്നാം തവണയും അധികാരത്തിൽ എത്തുമെന്ന് LDF കൺവീനർ ടി പി രാമകൃഷ്ണൻ. വിവാദങ്ങൾക്കല്ല വികസനങ്ങൾക്കായിരുന്നു അവസരമെന്നും പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ അത് പ്രതിഫലിക്കുമെന്നും ടി.പി രാമകൃഷ്ണൻ പറഞ്ഞു. കൂടുതൽ ശക്തമായ വികസന പദ്ധതികളും ജനക്ഷേമ പദ്ധതികളിലേക്കും കടക്കാൻ സർക്കാറിനായതുകൊണ്ടാണ് തുടർഭരണം LDF സർക്കാറിന് ലഭിച്ചത്. വിവാദങ്ങൾ ഇല്ലാതെ വികസനങ്ങൾ മുൻപോട്ട് വെച്ച ഒരു ഗവർമെൻ്റിനെ അനുഭവപ്പെട്ട സന്ദർഭങ്ങൾ ആയിരുന്നു എന്നും പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടി മൂന്നാമതും LDF ഭരണത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു.

UDFഉം ബിജെപിയും ഒരുമിച്ച് ചേർന്ന് വികസനത്തിന് എതിരായ നിലപാട് ആണ് സ്വീകരിച്ചത്. സിൽവർലൈൻ ഉൾപ്പെടെയുള്ള പദ്ധതികൾ ഉടക്കാൻ അവർ ഒത്തൊരുമിച്ച് നിന്നെന്നും സിൽവർ ലൈൻ മുൻപോട്ടുപോവാനാണ് സർക്കാർ ഉദേശിക്കുന്നതെന്നം ടി പി പറഞ്ഞു.

ALSO READ: പുലിക്കളിയും കൊട്ടും പാട്ടും: തദ്ദേശ തെരെഞ്ഞെടുപ്പിൻ്റെ പ്രചാരണത്തിന് സമാപനം, തൃശൂരിൽ ആവേശകരമായ കൊട്ടിക്കലാശം

സാധാരണക്കാരനെ ചേർത്തു നിർത്തി വിവാദങ്ങൾക്കല്ല വികസനങ്ങൾക്കായിരുന്നു അവസരം. സിൽവർ ലൈനോട് എത്രക്രൂരമായാണ് UDF പെരുമാറിയത്. വികസനം വരുമ്പോൾ BJP യും കോൺഗ്രസും ഒരുമിച്ച് എതിർക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇവിടുത്തെ വികസനത്തിന് UDF ൻ്റെ ഭാഗത്ത് നിന്ന് പ്രായോഗികമായ ഒരു പിന്തുണയും ലഭിച്ചില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News