തദ്ദേശ തെരഞ്ഞെടുപ്പ് ആദ്യഘട്ട പോളിംഗ് അവസാനിച്ചു: വടക്കൻ ജില്ലകളില്‍ കൊട്ടിക്കലാശം

local body election

തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ടത്തിലെ പോളിംഗ് അവസാനിച്ചു. ഏ‍ഴ് ജില്ലകളിലെ വോട്ടെടുപ്പ് സമയമാണ് അവസാനിച്ചത്. ഇന്ന് വൈകീട്ട് ആറ് മണിവരെയായിരുന്നു പോളിംഗ് സമയം. വരിയിലുണ്ടായിരുന്നവർക്ക് വോട്ടിംഗ് സമയം കഴിഞ്ഞും വോട്ട് ചെയ്യാൻ അവസരം നൽകിയിരുന്നു. കണക്ക് പ്രകാരം 70.28 ശതമാനം പോളിംഗാണ് ഇന്ന് രേഖപ്പെടുത്തിയത്.

തിരുവനന്തപുരം (67.42%), കൊല്ലം (69.08%), പത്തനംതിട്ട(66.35%), ആലപ്പുഴ (73.32%), കോട്ടയം (70.33%), ഇടുക്കി (70.98%), എറണാകുളം (73.48 %) എന്നിങ്ങനെയാണ് ജില്ലാ അടിസ്ഥാനത്തിലെ പോളിംഗ് ശതമാനം. ഡിസംബർ 11ന് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏ‍ഴ് ജില്ലകളിൽ ഇന്ന് പരസ്യപ്രചാരണത്തിന് സമാപനമായി. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോ‍ഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലുള്ളവര്‍ വ്യാ‍ഴാ‍ഴ്ച വോട്ട് രേഖപ്പെടുത്തും.

ALSO READ: തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടം: തെക്കൻ കേരളത്തില്‍ പോളിംഗ്, വടക്ക് കൊട്ടിക്കലാശം; നാളെ നിശബ്ദ പ്രചാരണം

തദ്ദേശ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത് എറണാകുളം ജില്ലയിലാണ്. 73.48 ശതമാനമാണ് എറണാകുളത്തെ പോളിംഗ്. രാഷ്ട്രീയ, സിനിമാരംഗത്തെ പ്രമുഖരടക്കം സമ്മതിദാന അവകാശം വിനിയോഗിച്ചു. വോട്ടെടുപ്പ് തുടങ്ങി ആദ്യഘട്ടം പിന്നിട്ടത് മുതൽ ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത് എറണാകുളം ജില്ലയിലാണ്. കൊച്ചി കോർപ്പറേഷനിൽ 61. 17% പോളിംഗ് രേഖപ്പെടുത്തി. നഗരസഭകളിൽ ഉയർന്ന പോളിംഗ് മൂവാറ്റുപുഴയിലും കുറവ് തൃക്കാക്കരയിലുമാണ് രേഖപ്പെടുത്തിയത്. 2020 ൽ 77.28 % മായിരുന്നു ജില്ലയിലെ ആകെ പോളിംഗ്. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News