തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടം: മുണ്ടക്കൈ-ചുരല്‍മല ദുരന്തബാധിതര്‍ക്ക് വോട്ടെടുപ്പ് ദിവസം വാഹന സൗകര്യം ഒരുക്കും

meghasree ias

മുണ്ടക്കൈ-ചുരല്‍മല ദുരന്തബാധിതരും ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ താമസിക്കുന്ന വോട്ടര്‍മാര്‍ക്കും തദ്ദേശ തെരഞ്ഞെടുപ്പ് ദിവസം വോട്ട് ചെയ്യാന്‍ വാഹന സൗകര്യം ഏര്‍പ്പെടുത്തുമെന്ന് ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ. ദുരന്തബാധിത പ്രദേശത്തെ 432 കുടുംബങ്ങളിലെ 743 പേര്‍ക്കാണ് വാഹന സൗകര്യം ആവശ്യമുള്ളത്. ഡിസംബര്‍ 11ന് ഏഴ് ബസുകളിലായി രാവിലെ 11നും ഉച്ചയ്ക്ക് 2.30നും രണ്ട് ട്രിപ്പുകള്‍ വീതം സര്‍വീസുകള്‍ നടത്തും. വോട്ടെടുപ്പ് ദിവസം പോളിംഗ് ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി തിരികെ മടങ്ങാനുള്ള വിധത്തിലാണ് വാഹന സൗകര്യം ഏര്‍പ്പെടുത്തിയതെന്ന് നോഡല്‍ ഓഫീസര്‍ പി ബൈജു അറിയിച്ചു.

ബാണാസുര സാഗര്‍ ടൂറിസം കേന്ദ്രത്തിന് അവധി

തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ബാണാസുര സാഗര്‍ ഹൈഡല്‍ ടൂറിസം കേന്ദ്രത്തിന് ഡിസംബര്‍ 11ന് അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് അവധി

വയനാട് ജില്ലയിൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ദിവസമായ ഡിസംബർ 11ന് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന് കീഴിലുള്ള എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങൾക്കും അവധിയായിരിക്കുമെന്ന് മെമ്പർ സെക്രട്ടറി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News