അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ കേരളത്തിന് ചരിത്രനേട്ടം; ട്രെയിനികളെ അഭിനന്ദിച്ച് മന്ത്രി വി. ശിവൻകുട്ടി

V SIVANKUTTY

2025 ജൂലൈയിൽ നടന്ന അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ (AITT) കേരളത്തിലെ വ്യാവസായിക പരിശീലന വകുപ്പിന് കീഴിലുള്ള ഗവൺമെന്റ് ഐ.ടി.ഐകൾക്ക് ചരിത്ര വിജയം. ദേശീയതലത്തിൽ ഏറ്റവും കൂടുതൽ നാഷണൽ ടോപ്പർമാരെ സംഭാവന ചെയ്തുകൊണ്ട് കേരളം ഒന്നാം സ്ഥാനത്തെത്തി. ഉജ്ജ്വല വിജയം നേടിയ ട്രെയിനികളെയും പരിശീലകരെയും പൊതുവിദ്യാഭ്യാസ, തൊഴിൽ, നൈപുണ്യ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അഭിനന്ദിച്ചു.

സംസ്ഥാനത്തെ ഐ.ടി.ഐകളിൽ നിന്ന് 27,824 ട്രെയിനികളാണ് അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ പങ്കെടുത്തത്. ഇതിൽ 26,092 പേർ വിജയം നേടി, 93.77% എന്ന മികച്ച വിജയശതമാനം കൈവരിച്ചു. രാജ്യത്തെ വിവിധ ട്രേഡുകളിൽ നിന്നായി ഡയറക്ടറേറ്റ് ജനറൽ ഓഫ് ട്രെയിനിംഗ് (DGT) പ്രഖ്യാപിച്ച നാഷണൽ ടോപ്പർമാരുടെ പട്ടികയിൽ 80 പേർ കേരളത്തിൽ നിന്നുള്ളവരാണ്. ഇതോടെയാണ് നാഷണൽ ടോപ്പർമാരുടെ എണ്ണത്തിൽ സംസ്ഥാനം രാജ്യത്ത് ഒന്നാമതായത്. ഇവരിൽ 26 പേർ മുഴുവൻ മാർക്കും നേടിയാണ് ഈ നേട്ടം കരസ്ഥമാക്കിയത് എന്നത് വിജയത്തിന് തിളക്കമേറ്റുന്നു.

Also read: ‘പലസ്തീൻ ജനത നേരിടുന്നത് ക്രൂരമായ ആക്രമണങ്ങൾ’; എം വി ഗോവിന്ദൻ മാസ്റ്റർ

തുടർച്ചയായി കഴിഞ്ഞ മൂന്ന് വർഷങ്ങളിലും അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിന്റെ മികവുറ്റ നടത്തിപ്പിന് കേരളത്തിലെ വ്യാവസായിക പരിശീലന വകുപ്പിന് ഡി.ജി.ടി.യുടെ പ്രശംസാപത്രം ലഭിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാർ ഐ.ടി.ഐകളിൽ ആവിഷ്കരിച്ച് നടപ്പിലാക്കിയ വിവിധ തൊഴിൽ നൈപുണ്യ പരിശീലന പദ്ധതികളുടെയും ആധുനികവൽക്കരണത്തിന്റെയും ഫലമായാണ് ഈ തിളക്കമാർന്ന വിജയം കൈവരിക്കാൻ സാധിച്ചതെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.

ഈ വർഷത്തെ സംസ്ഥാനതല ഐ.ടി.ഐ. കോൺവൊക്കേഷൻ സെറിമണി യുടെ ഔദ്യോഗിക ഉദ്ഘാടനം 2025 ഒക്ടോബർ 4-ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം തൈക്കാട് പി.ഡബ്ല്യൂ.ഡി. റെസ്റ്റ് ഹൗസിൽ വെച്ച് നടക്കും. ചടങ്ങിൽ മന്ത്രി വി. ശിവൻകുട്ടി മുഴുവൻ മാർക്കും നേടി വിജയിച്ച 26 ട്രെയിനികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും.

കൽപ്പറ്റ ഗവൺമെന്റ് ഐ.ടി.ഐ.യിലെ മെക്കാനിക്ക് ഡീസൽ ട്രേഡിൽ 600-ൽ 600 മാർക്കും കരസ്ഥമാക്കി നാഷണൽ ടോപ്പറായ അഖിൽദേവ് പി. ആറിന് ഡൽഹിയിൽ നടക്കുന്ന ചടങ്ങിലേക്ക് പ്രത്യേക ക്ഷണം ലഭിച്ചു. ഒക്ടോബർ നാലിന് ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവൻ ഓഡിറ്റോറിയത്തിൽ ഡി.ജി.ടി. സംഘടിപ്പിക്കുന്ന ‘കൗശൽ ദീക്ഷാന്ത് സമാരോഹ്’ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നാഷണൽ ടോപ്പർമാർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. ഇത് കേരളത്തിന് ലഭിച്ച മറ്റൊരു വലിയ അംഗീകാരമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News