മലയാള ഭാഷ ബിൽ: ‘സിദ്ധരാമയ്യയുടേത് ഉത്തരവാദിത്തമില്ലാത്ത പ്രസ്താവന; ബുൾഡോസർരാജിനെതിരെ കേരളം പ്രതികരിച്ചതിന്റെ പ്രതികാരം’:മന്ത്രി എം ബി രാജേഷ്

minister mb-rajesh

മലയാള ഭാഷ ബില്ലുമായി ബന്ധപ്പെട്ട കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ട്വീറ്റ് അപകടകരമെന്ന് മന്ത്രി എം ബി രാജേഷ്. മലയാള ഭാഷ അടിച്ചേൽപ്പിക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞതെന്നും എന്നാൽ ഭാഷാ ന്യൂനപക്ഷ ബില്ലിൽ അങ്ങനെയില്ലെന്നും മന്ത്രി വ്യക്തമാക്കി.

‘കേരള നിയമസഭ ഐക്യകണ്ഠേന പാസാക്കിയതാണ് ബിൽ. ഭരണഘടനയ്ക്ക് പൂർണമായും വിധേയമായാണ് ബിൽ. സംഘപരിവാറിനെ പോലെ കോൺഗ്രസും വിദ്വേഷത്തിന് ശ്രമിക്കുകയാണെന്നും ബുൾഡോസർരാജിൽ വീട് തകർത്തതിൽ കേരളം പ്രതികരിച്ചതിൻ്റെ പ്രതികരമാണിതെന്നും’ മന്ത്രി ചൂണ്ടിക്കാട്ടി. സിദ്ധരാമയ്യ പ്രസ്താവന പിൻവലിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

ALSO READ: ‘താൻ മത്സരിക്കുന്നത് തടയാൻ നേതൃത്വം ശ്രമിച്ചു, എൻ എം വിജയന് സംഭവിച്ചത് പോലെ തനിക്കും സംഭവിച്ചാൽ ഉത്തരവാദി ഐ സി ബാലകൃഷ്ണൻ എംഎൽഎ’: ഡിസിസി ജനറൽ സെക്രട്ടറി

ശബരിമല അന്വേഷണത്തെ സംബന്ധിച്ച് സർക്കാർ ഒന്നു പറഞ്ഞിട്ടില്ലെന്നും കോൺഗ്രസ് എന്തിന് ബേജാറാകുന്നുവെന്നും മന്ത്രി ചോദിച്ചു. പാരഡി പാടിയതിൻ്റെ ആവേശം കോൺഗ്രസിന് ഇപ്പോൾ കാണുന്നില്ല എന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News