തദ്ദേശ തെരഞ്ഞെടുപ്പ്: IGNOU പരീക്ഷകള്‍ മാറ്റിവെക്കണം, കത്തയച്ച് ഇടത് എംപിമാർ

IGNOU

തെരഞ്ഞെടുപ്പ് ദിവസങ്ങളിലെ പരീക്ഷ സംബന്ധിച്ച് കേന്ദ്രമന്ത്രിക്കും, IGNOU വൈസ് ചാൻസലർക്കും കത്തയച്ച് ഇടത് എംപിമാർ. കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന 9, 11 തീയതികളിലാണ് ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റി പരീക്ഷ നിശ്ചയിച്ചിട്ടുള്ളത്. ഇത് മറ്റൊരു ദിവസത്തിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് എംപിമാര്‍ കത്ത് നല്‍കിയത്.

ജോൺ ബ്രിട്ടാസ് എംപി, വി ശിവദാസൻ എംപി, എ എ റഹീം എം പി എന്നിവരാണ് കത്തയച്ചത്. തെരഞ്ഞെടുപ്പ് ദിവസം നടത്തുന്ന പരീക്ഷകൾ മറ്റൊരു ദിവസത്തിലേക്ക് മാറ്റണമെന്നാണ് കത്തിലെ ആവശ്യം. തെരഞ്ഞെടുപ്പ് ദിവസം പരീക്ഷ നടത്തുന്നത് വിദ്യാർത്ഥികളെ ബുദ്ധിമുട്ടിലാക്കുമെന്നും കത്തിൽ പറയുന്നു.

ALSO READ: ശബരിമലയിൽ തീർഥാടകർക്ക് വിപുലമായ സൗകര്യമൊരുക്കി വനം വകുപ്പ്; ഇതുവരെ 65 പാമ്പുകളെ പരിസരത്ത് നിന്ന് പിടികൂടി

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പു‍ഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജീല്ലകളില്‍ ഡിസംബര്‍ 9നും തൃശൂര്‍, പാലക്കാട്, മലപ്പുറം, കോ‍ഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ 11നും നടക്കും. ഡിസംബര്‍ 13ന് തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ ഫലം പ്രഖ്യാപിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News