
മത രാഷ്ട്രീയ വാദികളോട് അകലം പാലിയ്ക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ലാ കമ്മിറ്റി. അടുത്തിടെ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് ഈ നിർണായകമായ ആഹ്വാനം നടത്തിയത്. തെരഞ്ഞെടുപ്പ് വിജയം മാത്രം ലക്ഷ്യം വെച്ചുള്ള ഇത്തരം കൂട്ടുകെട്ടുകൾ സമൂഹത്തിൽ വലിയ പ്രത്യാഘാതങ്ങൾക്ക് വഴിവെക്കുമെന്ന് കമ്മിറ്റി മുന്നറിയിപ്പ് നൽകി. ജനാധിപത്യമൂല്യങ്ങൾക്ക് നിരക്കാത്ത നിലപാടുകൾ നെഞ്ചേറ്റിയവരെ പൊതുരംഗത്തുനിന്നും അകറ്റി നിർത്തേണ്ടത് അത്യാവശ്യമാണ് എന്നും യോഗത്തിൽ പറഞ്ഞു.
ഇത്തരം ഭൂരിപക്ഷ, ന്യൂനപക്ഷ കക്ഷികൾക്ക് ജനാധിപത്യ പ്രക്രിയയിൽ ഇടം നൽകി മാന്യത കൊടുക്കരുതെന്നും കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെടുന്നു

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

