
കേരളം നിലനിൽക്കണമെങ്കിൽ ഇവിടെ ഇടതുപക്ഷം തുടരണമെന്ന് മന്ത്രി പി രാജീവ്. വിമർശിക്കുന്നവരിൽ നിന്ന് സ്വീകരിക്കേണ്ടത് സ്വീകരിക്കുമെന്നും മാറ്റം ഉണ്ടാക്കാൻ പോകുന്നു എന്ന് പറയുന്നവരെ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസും ബിജെപിയും ഒറ്റക്കെട്ടാണെന്നും മന്ത്രി വിമർശിച്ചു.
കേരളം നശിച്ചാൽ പിന്നെയൊരു തിരുത്തൽ സാധ്യമാകില്ല. തോറ്റാൽ കോൺഗ്രസ് ബി ജെ പി ആയി മാറും. അവർ ജയിച്ചാൽ ഭരണം തന്നെ ബി ജെ പി ആയി മാറും. ഇടതുപക്ഷത്തെ സ്നേഹിക്കുന്നവർ കോൺഗ്രസിന്റെ നറേറ്റീവിനെ കുറിച്ച് കരുതൽ വേണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബി ജെ പിയ്ക്ക് വാതിൽ തുറന്ന് കൊടുക്കാനുള്ള നീക്കമാണ് കോൺഗ്രസിന്റേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ALSO READ: നിയമസഭാ തെരഞ്ഞെടുപ്പിൽ വ്യാപാരികള്‍ LDFന് ഒപ്പം; പിന്തുണയറിയിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി
ഭരണ തുടർച്ചയാണ് കൊച്ചിൻ കാൻസർ റിസർച്ച് സെന്റർ ഉൾപ്പെടെയുള്ള ബൃഹദ് പദ്ധതികള്‍ യാഥാർത്ഥ്യമാകാൻ കാരണം. ഭരണ തുടർച്ച കൈവിട്ടാൽ കേരളം തകർച്ചയിലേക്ക് പോകും. സാഹിത്യകാരൻ കെ സച്ചിദാനന്ദന്റെ വിവാദ പരാമർശത്തിലും മന്ത്രി പ്രതികരിച്ചു. കെ സച്ചിദാനന്ദൻ ഉദ്ദേശിച്ചത് കരുതൽ വേണം എന്നാണെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. ബി ജെ പിക്ക് മുമ്പ് രാമരാജ്യം എന്ന് പറഞ്ഞത് കോൺഗ്രസ് ആണെന്നും മന്ത്രി ഓർമിപ്പിച്ചു. ബി ജെ പിക്ക് കേരളത്തിൽ വരാൻ അവസരം ഒരുക്കുകയാണ് കോൺഗ്രസ് എന്ന് മന്ത്രി പി രാജീവ് കൂട്ടിച്ചേർത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

