
ലോക രാജ്യങ്ങള്‍ ഉറ്റുനോക്കുന്ന കേരളത്തിലെ ആരോഗ്യ മേഖലയെ പ്രകീര്‍ത്തിച്ച് ഡോ. കമ്മാപ്പ കെ എ. കുറഞ്ഞ ചെലവില്‍ ചികിത്സ കിട്ടാൻ കേരളമാണ് ഏറ്റവും നല്ലതെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം പറഞ്ഞത്. നിങ്ങള്‍ക്ക് ഒരു തലവേദന വന്നു. നിങ്ങള്‍ക്ക് എന്തായാലും ഒരു ന്യൂറോളജിസ്റ്റിനെ കേരളത്തില്‍ എപ്പോള്‍ വേണമെങ്കിലും കാണാം. മാക്സിമം ഒരു നാന്നൂറോ അഞ്ഞൂറോ രൂപ കണ്‍സള്‍ട്ടിംഗ് ഫീസ് കൊടുത്ത് നിങ്ങള്‍ക്ക് കാണാവുന്നതാണ്. അല്ലെങ്കില്‍ ഒരിടത്ത് തിരക്കാണെങ്കില്‍ മറ്റ് ആശുപത്രികള്‍ നിങ്ങള്‍ക്ക് സന്ദര്‍ശിക്കാവുന്നതാണ്. അന്നത്തെ ദിവസം തന്നെ നിങ്ങള്‍ക്ക് ഡോക്ടറെ കാണാവുന്നതാണെന്ന് അദ്ദേഹം പറയുന്നു.
എന്നാല്‍ അമേരിക്കയില്‍ വ്യത്യസ്തമാണെന്ന് അദ്ദേഹം പറയുന്നു. നിങ്ങള്‍ക്ക് അമേരിക്കയില്‍ ഡോക്ടറെ അങ്ങനെ കാണാൻ സാധിക്കില്ല. ഇൻഷുറൻസ് ഇല്ലെങ്കില്‍ കൈയ്യില്‍ നിന്ന് കാശ് മുടക്കേണ്ടതായി വരുന്നു. പ്രത്യേക സാങ്ഷൻ ഒക്കെ വാങ്ങി മാത്രമേ ഡോക്ടറിൻ്റെ അടുക്കല്‍ നിങ്ങള്‍ക്ക് എത്താൻ കഴിയുകയുള്ളൂ. നേരിട്ട് യൂറോളജിസ്റ്റിൻ്റെ അടുത്ത് പോയാല്‍ കമ്പനി കാശ് കൊടുക്കില്ല. നിങ്ങളുടെ കൈയില്‍ നിന്ന് കാശെടുത്ത് കൊടുക്കേണ്ടി വരും. ചികിത്സയുടെ കാര്യത്തില്‍ നമ്മുടെ നാടാണ് ഏറ്റവും ഭേദം. ഇത്രയും കുറഞ്ഞ ചെലവില്‍ ഇത്രയും നല്ല ചികിത്സ ലഭിക്കുന്നതില്‍ കേരളമാണ് ഭേദമെന്ന് ഡോ. കമ്മാപ്പ പറയുന്നു.
തൻ്റെ ഒരു സുഹൃത്തിൻ്റെ മകള്‍ക്കുണ്ടായ അനുഭവവും അദ്ദേഹം പങ്കുവെക്കുന്നു. എൻ്റെ ഒരു സുഹൃത്ത് അദ്ദേഹത്തിൻ്റെ മകള്‍ക്ക് അടിയന്തിരമായി സര്‍ജറി വേണ്ടി വന്നു. ലാപ്രോസ്കോപിക് സര്‍ജറിയാണ് വേണ്ടത്. ആ കുട്ടി അവിടെ ജോലി ചെയ്തിരുന്ന ആളാണ്. തത്കാലം പെണ്‍കുട്ടിക്ക് ഇൻഷുറൻസ് കവറില്ല. 88 ലക്ഷം രൂപയാണ് ചികിത്സ ചെലവായി പറഞ്ഞത്. എന്നാല്‍ അപ്പോള്‍ തന്നെ നാട്ടില്‍ വന്ന് ചികിത്സ ചെയ്തു. 70,000 രൂപയ്ക്ക് ചികിത്സ പൂര്‍ത്തിയായെന്ന് ഡോ. കമാപ്പ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

