പ്രസവത്തിനായി ഭാര്യ ആശുപത്രിയിലേക്ക് പോയ സമയം ഭാര്യയുടെ സഹോദരി പുത്രിയെ പീഡിപ്പിച്ചു; പ്രതിക്ക് 83 വർഷം കഠിന തടവ്

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 83 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് അതിവേഗ പ്രത്യേക കോടതി. മനു (40)വിനെ ആണ് ജഡ്ജി അഞ്ജു മീര ബിർള ശിക്ഷിച്ചത്. പ്രതിയുടെ ഭാര്യയുടെ സഹോദരി പുത്രിയാണ് അതിജീവിത. പിഴ ഒടുക്കാത്ത പക്ഷം നാല് വർഷം തടവ് കൂടുതലായി അനുഭവിക്കണം. പിഴത്തുകയും ലീഗൽ സർവീവ്സ് അതോറിറ്റി നഷ്ടപരിഹാരവും അതിജീവിതക്കു നൽകണം എന്ന് കോടതി വിധിന്യായതിൽ പറയുന്നു.

2021 ഏപ്രിൽ മാസത്തിൽ പ്രതിയുടെ ഭാര്യ പ്രസവത്തിനായി ആശുപത്രിയിൽ അഡ്മിറ്റ്‌ ചെയ്ത ദിവസത്തിൽ ആണ് കേസിൻ ആസ്പദമായ സംഭവം നടന്നത്. പ്രതിയുടെ ഭാര്യ ആശുപത്രിയിൽ ആയതിനാൽ അതിജീവിതയോടൊപ്പം പഠിക്കുന്ന പ്രതിയുടെ മകൾ അടക്കം കുടുംബ വീട്ടിൽ ആയിരുന്നു താമസം. സംഭവം ദിവസം പ്രതിയുടെ മകളോടൊപ്പം കിടന്ന് ഉറങ്ങുകയായിരുന്നു അതിജീവിത. മകളെ മാറ്റി കിടത്തിയിട്ട് ആണ് പ്രതി കൃത്യം നടത്തിയത്. അന്നേ ദിവസം തന്നെ ഉച്ചയ്ക്കും വൈകിട്ടും മകളോടൊപ്പം കളിച്ചു കൊണ്ടിരുന്ന അതിജീവിതയെ വീണ്ടും പ്രതി പീഡിപ്പിച്ചിരുന്നു. മകളെ അവിടെ നിന്നും പറഞ്ഞു വിട്ടതിനു ശേഷം ആണ് പ്രതി ഈ കൃത്യം നടത്തിയത്. സംഭവത്തിൽ ഭയന്ന അതിജീവിത ഈ വിവരം പുറത്ത് പറഞ്ഞില്ല. സ്കൂളിൽ കൗൺസിലിങ്ങിന് ഇടയിൽ ആണ് അതിജീവിത ഈ സംഭവം പുറത്തുപറയുന്നത്.

ALSO READ: കരോൾ സംഘത്തിനെതിരായ ആർഎസ്എസ് ആക്രമണം: കുട്ടികളെ അധിക്ഷേപിച്ച് സി കൃഷ്ണകുമാർ, കള്ളുകുടിച്ചാണ് കരോൾ നടത്തിയതെന്ന് പരാമർശം

പ്രോസീക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രൊസീക്യൂട്ടർ അഡ്വ .ആർ.എസ് വിജയ് മോഹൻ ഹാജരായി. മെഡിക്കൽ കോളേജ് സി ഐ പി.ഹരിലാൽ, സബ് ഇൻസ്‌പെക്ടർ പ്രിയ എ.എൽ എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രോസീക്യൂഷൻ പതിമൂന്ന് സാക്ഷികളെ വിസ്തരിച്ചു .17രേഖകളും ഹാജരാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News