
കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ദ്വിദിന സംസ്ഥാനതല ശില്പശാലയ്ക്ക് തിരുവനന്തപുരത്ത് തുടക്കം.
വഴുതക്കാട് കോട്ടൺഹിൽ സ്കൂളിൽ സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു. സാമൂഹ്യപ്രവർത്തകരെന്ന പോലെ പൊലീസ് സമൂഹത്തിൽ ഇടപെടണമെന്ന് ഡിജിപി പറഞ്ഞു. പ്രവർത്തനങ്ങളിൽ സുതാര്യതയും വ്യക്തതയും ഉണ്ടാകണമെന്നും ഡിജിപി ചൂണ്ടിക്കാട്ടി.
വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം, എസ് അജിത ബേഗം, ജി പൂങ്കുഴലി തുടങ്ങിയവരും സംസാരിച്ചു. ‘നമുക്ക് പറയാം’ എന്ന പേരിൽ സംഘടിപ്പിക്കുന്ന ശില്പശാലയിൽ പൊലീസ് സേനയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ സെമിനാറുകൾ നടക്കും. മന്ത്രിമാരായ പി രാജീവ്, പി എ മുഹമ്മദ് റിയാസ് തുടങ്ങിയവരും ഇന്നും നാളെയുമായി വിവിധ സെഷനുകളിൽ പങ്കെടുക്കും.
English summary : Kerala Police Officers Association State Committee organized Two-Day State-Level Workshop in Thiruvananthapuram.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

