
കേരള പൊലീസ് പങ്കുവെയ്ക്കുന്ന ഓരോ പോസ്റ്റും വൈറലാണ്. വളരെ ക്രീയേറ്റീവ് ആയ രീതിയിലാണ് പോസ്റ്റ് പങ്കുവെക്കുക. മിക്ക പോസ്റ്റുകളും പുതിയ സിനിമയുമായി ബന്ധപ്പെട്ടോ, ട്രെൻഡിന് അനുസരിച്ചോ ആയിരിക്കും പങ്കുവെക്കുക. ഇപ്പോൾ “പ്രകമ്പനം” എന്ന സിനിമയുടെ ട്രെൻഡ് പിടിച്ചിരിക്കുകയാണ് കേരള പൊലീസ്. പോൽ ആപ്പിന്റെ 34 സേവനങ്ങലെ ഉൾപ്പെടുത്തിയാണ് പുതിയ പോസ്റ്റർ ഇറക്കിയിരിക്കുന്നത്. സേവനങ്ങളുടെ “പ്രകമ്പനം” എന്ന തലക്കെട്ടോടെയാണ് പോസ്റ്റ്. പോസ്റ്റ് ചെയ്ത് നിമിഷനേരം കൊണ്ട് തന്നെ നിരവധി ആളുകളാണ് കമന്റുമായി എത്തിയിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:
സേവനങ്ങളുടെ “പ്രകമ്പനം”
പൊതുജനങ്ങൾക്ക് ഉപകാരപ്രദമായ പോലീസ് സേവനങ്ങളുമായി കേരള പോലീസിന്റെ ഔദ്യോഗിക ആപ്പായ പോൽ ആപ്പ്.
പൊതുജനങ്ങൾക്ക് പോലീസ് സ്റ്റേഷനിൽ പോകാതെ തന്നെ പരാതി രജിസ്റ്റർ ചെയ്യുന്നതുൾപ്പെടെ 34 സേവനങ്ങളാണ് പോൽ ആപ്പിൽ ഉള്ളത് .
വളരെയെളുപ്പം ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. ഉപയോഗിക്കുന്ന വ്യക്തി നില്‍ക്കുന്ന സ്ഥലം മനസ്സിലാക്കി ഏറ്റവും അടുത്ത പോലീസ് സ്റ്റേഷന്‍ സൂചിപ്പിക്കാന്‍ ആപ്പിന് കഴിയും. കേരള പോലീസിലെ എല്ലാ റാങ്കിലെ ഉദ്യോഗസ്ഥരുടെയും ഫോണ്‍ നമ്പരും, ഇ മെയില്‍ വിലാസവും ആപ്പില്‍ ലഭ്യമാണ്.
പോൽ ആപ്പ് പ്ലേ സ്റ്റോറിലും, ആപ്പ് സ്റ്റോറിലും ലഭ്യമാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

