കേരളം മാതൃകയാകുമ്പോള്‍ കേന്ദ്രം മുഖം തിരിക്കുന്നു, പ്രവാസി ക്ഷേമനിധിയിൽ കേന്ദ്രവിഹിതം അനുവദിക്കണം; രാപകല്‍ സമരവുമായി കേരള പ്രവാസി സംഘം

Kerala Pravasi Sangham protest

കേരള പ്രവാസി സംഘം ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയെ താങ്ങിനിര്‍ത്തുന്ന ഒന്നാണ്. കോടിക്കണക്കിന് പ്രവാസികള്‍ തങ്ങളുടെ വിയര്‍പ്പിന്റെ പങ്കിനായി കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ കൈ നീട്ടേണ്ടി വരുന്നത് രാജ്യത്തിന് ലജ്ജാകരമാണെന്ന് കേരള പ്രവാസി സംഘം ജനറല്‍ സെക്രട്ടറി ബാദുഷ കടലുണ്ടി. പ്രവാസി സമൂഹത്തോടുള്ള ഈ നീതി നിഷേധത്തില്‍ പ്രതിഷേധിച്ചുകൊണ്ട് പ്രവാസി ക്ഷേമനിധിക്ക് കേന്ദ്ര വിഹിതം അനുവദിക്കണം എന്ന ആവശ്യമുയര്‍ത്തി കേരളമാകെ രാപകല്‍ സമരത്തിന് ഒരുങ്ങുകയാണ്. 14 ജില്ലകളിലും പ്രചാരണ ജാഥകള്‍ സമാപിച്ച ശേഷമാണ് ജില്ലാ കേന്ദ്രങ്ങളില്‍ രാപകല്‍ സമരം ആരംഭിക്കുന്നത്. രാജ്ഭവന് മുമ്പില്‍ എ. വിജയരാഘവനും, കണ്ണൂര്‍ ഹെഡ്‌പോസ്റ്റാഫീസിന് മുന്‍വശം ഇ.പി. ജയരാജനും, കോഴിക്കോട് അഡ്വ. ഗഫൂര്‍ പി. ലില്ലീസും, കൊല്ലത്ത് ബാദുഷ കടലുണ്ടിയും സമരം ഉദ്ഘാടനം ചെയ്യും.

Also read – ‘കുമ്പളയിലെ വിദ്യാർഥികൾക്ക് നൽകിയ ഉറപ്പ് യാഥാർഥ്യമാക്കി’; ലോകമെങ്ങുമുള്ള അനീതിക്കെതിരെ ശബ്ദിക്കാന്‍ കുട്ടികള്‍ക്ക് ധൈര്യവും പ്രോത്സാഹനവും നല്‍കേണ്ടത് നമ്മുടെ കടമയെന്നും മന്ത്രി വി ശിവൻകുട്ടി

ലോകത്ത് ഏറ്റവും കൂടുതല്‍ പ്രവാസിപ്പണം (Remittance) ലഭിക്കുന്ന രാജ്യമായി ഇന്ത്യ തുടരുമ്പോള്‍, ഈ സമൂഹത്തോടുള്ള കേന്ദ്രത്തിന്റെ നിലപാട് കടുത്ത അനീതിയാണ്. ഏറ്റവും പുതിയ കണക്കനുസരിച്ച്, രാജ്യത്ത് എത്തിയ പ്രവാസിപ്പണം ?11.33 ലക്ഷം കോടിയാണ്. ഇത് രാജ്യത്തിന്റെ മൊത്തം ബജറ്റ് വരുമാനത്തിന്റെ 35% വരുമെന്ന ഞെട്ടിപ്പിക്കുന്ന കണക്ക് കേന്ദ്രം വിസ്മരിക്കുന്നു. ദേശീയ വരുമാനത്തെയും വിദേശനാണ്യ ശേഖരത്തെയും താങ്ങിനിര്‍ത്തുന്ന ഈ ജനതയുടെ ക്ഷേമത്തിനായി ആ പണത്തില്‍നിന്ന് ഒരു വിഹിതം പോലും നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ധാര്‍മികമായി ബാധ്യസ്ഥരല്ലേ?
പൂഴ്ത്തിവെച്ച ഫണ്ടുകള്‍: ഇരട്ട അനീതി പ്രവാസി ക്ഷേമത്തിനായി പിരിച്ചെടുത്ത പണവും മാറ്റിവെച്ച ഫണ്ടുകളും നിഷ്‌ക്രിയമായി കിടക്കുന്നത് ഇരട്ട അനീതിയാണ്.

  1. എമിഗ്രേഷന്‍ ക്ലിയറന്‍സ് ഫണ്ട്: വിദേശത്തേക്ക് പോകുന്ന തൊഴിലാളികളില്‍നിന്ന് എമിഗ്രേഷന്‍ ക്ലിയറന്‍സിന്റെ പേരില്‍ കേന്ദ്രം ശേഖരിച്ച പണം പ്രവാസികളുടെ ക്ഷേമത്തിനായി ഉപയോഗിക്കാതെ പൂഴ്ത്തിവെച്ചിരിക്കുന്നു.
  2. ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് (ICWF): വിദേശത്ത് ദുരിതത്തിലായ പ്രവാസികളെ സഹായിക്കാനായി കോടിക്കണക്കിന് രൂപ ഈ ഫണ്ടിലുണ്ടെങ്കിലും, അത് അര്‍ഹരായവര്‍ക്ക് ഉപകാരപ്പെടുന്നില്ല.
    പ്രവാസിയുടെ കയ്യില്‍ നിന്നും പിരിച്ചെടുത്ത പണവും, അവര്‍ക്കുവേണ്ടി നീക്കിവെച്ച ഫണ്ടും ക്ഷേമത്തിനായി ഉപയോഗിക്കാതെ പൂഴ്ത്തിവെക്കുന്നത് തികഞ്ഞ അവഗണനയാണ്. കേരളം മാതൃകയാകുമ്പോള്‍ കേന്ദ്രം മുഖം തിരിക്കുന്നു. പ്രവാസികള്‍ക്ക് ക്ഷേമനിധിയും പെന്‍ഷനും നടപ്പിലാക്കേണ്ടത് കേന്ദ്ര സര്‍ക്കാരായിരുന്നു. എന്നാല്‍, കേന്ദ്രം മുഖം തിരിഞ്ഞുനിന്നപ്പോള്‍, കേരള സര്‍ക്കാര്‍ കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ് രൂപീകരിച്ച് പദ്ധതി നടപ്പിലാക്കി ഇന്ത്യക്ക് മാതൃകയായി.
    സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും ഒരിഞ്ച് പിന്നോട്ട് പോകാതെ പ്രവാസികളെ ചേര്‍ത്തുപിടിക്കുകയാണ് കേരള സര്‍ക്കാര്‍.
  • പ്രവാസി ക്ഷേമനിധി പെന്‍ഷന്‍: ജീവിത സായാഹ്നത്തില്‍ പ്രവാസിക്ക് ആശങ്കയില്ലാതെ ജീവിക്കാന്‍ ഈ പദ്ധതി മുന്നോട്ട് പോയേ മതിയാകൂ.
  • നോര്‍ക്ക റൂട്ട്സ്: മൃതദേഹങ്ങള്‍ സൗജന്യമായി വീട്ടിലെത്തിക്കാനുള്ള ആംബുലന്‍സ് സേവനം, പുനരധിവാസ പദ്ധതികളായ (NDPREM, പ്രവാസി ഭദ്രത) തുടങ്ങിയ കേരളത്തിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന് തന്നെ മാതൃകയാണ്. നോര്‍ക്ക കെയര്‍ ഇന്‍ഷൂറന്‍സ് പദ്ധതി സാന്ത്വനം പദ്ധതി ഇങ്ങനെ നിരവധി പദ്ധതികളാണു കേരള സര്‍ക്കാര്‍ പ്രവാസികള്‍ക്ക് വേണ്ടി നടപ്പിലാക്കുന്നത്.
  • പ്രവാസിയെ അപമാനിക്കുന്ന അവഗണന പ്രവാസി കാര്യ വകുപ്പ് എടുത്തുമാറ്റിയത്, എയര്‍ ഇന്ത്യ വിറ്റഴിച്ചത്, കൃത്യമായ പഠനം പോലും നടത്താത്തത് – ഇതെല്ലാം പ്രവാസി സമൂഹത്തോടുള്ള കേന്ദ്രത്തിന്റെ അവഗണനയുടെ പ്രതീകങ്ങളാണ്. പ്രവാസി വരുമാനത്തില്‍ ലോകത്ത് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഇന്ത്യ, ക്ഷേമപദ്ധതികളുടെ കാര്യത്തില്‍ ബംഗ്ലാദേശിനും ഫിലിപ്പീന്‍സിനും പിന്നിലാണ്. കേരളം ഈ പദ്ധതി നടപ്പിലാക്കിയത് കൊണ്ടാണ് പ്രവാസി ക്ഷേമത്തിനായി പദ്ധതികളുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയ്ക്ക് ഇടം നേടാന്‍ കഴിഞ്ഞത്. ഈ നേട്ടം നിലനിര്‍ത്തേണ്ടതും പദ്ധതി ശക്തിപ്പെടുത്തേണ്ടതും കേന്ദ്രത്തിന്റെ ഉത്തരവാദിത്തമാണ്.
  • ഞങ്ങളുടെ ആവശ്യം: വിഹിതം അനുവദിക്കുക- പ്രവാസി വരുമാനം രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് ഉപയോഗിക്കുന്ന കേന്ദ്ര സര്‍ക്കാര്‍, ആ പണത്തില്‍ ഒരു വിഹിതം കേരള പ്രവാസി ക്ഷേമനിധി ബോര്‍ഡിന് ഉടന്‍ അനുവദിക്കണം. ഓര്‍ക്കുക, രാജ്യത്ത് എത്തുന്ന പ്രവാസി വരുമാനത്തിന്റെ 19.5% സംഭാവന ചെയ്യുന്നത് കേരളമാണ്!
  • ഞങ്ങള്‍ ആവശ്യപ്പെടുന്നത് ഔദാര്യമല്ല, ഞങ്ങളുടെ വിയര്‍പ്പിന്റെ പങ്കാണ്. സമഗ്രമായ ഒരു കുടിയേറ്റ നിയമം നടപ്പിലാക്കി പ്രവാസികളുടെ അവകാശങ്ങള്‍ നിയമപരമായി സംരക്ഷിക്കണം. പ്രവാസികള്‍ക്ക് വേണ്ടി ശേഖരിച്ച എമിഗ്രേഷന്‍ ക്ലിയറന്‍സ് ഫണ്ടും ICWF ഫണ്ടും അവരുടെ ക്ഷേമത്തിനായി ഉടന്‍ ഉപയോഗപ്പെടുത്തണം. പ്രവാസിക്ക് അര്‍ഹിക്കുന്ന നീതി ലഭിക്കുന്നതുവരെ ഈ സമരം തുടരും. നമ്മുടെ ശബ്ദം കേന്ദ്രസര്‍ക്കാര്‍ കേട്ടേ മതിയാകൂ!
    പ്രവാസി ക്ഷേമനിധിക്ക് കേന്ദ്ര വിഹിതം അനുവദിക്കുക! ഞങ്ങള്‍ക്ക് നീതി നല്‍കുക എന്നും ബാദുഷ പറഞ്ഞു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News