യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഓഫീസിൽ നടത്തിയ അതിക്രമത്തിനെതിരെ പ്രതിഷേധിച്ച് കേരള പി.എസ് സി എംപ്ലോയീസ് യൂണിയൻ

psc employee union protest alappuzha

കേരള പി.എസ് സി ഓഫീസിൽ അതിക്രമിച്ചു കയറി ബഹളമുണ്ടാക്കിയ യൂത്ത് കോൺഗ്രസ് നടപടിയിൽ കേരള പി.എസ് സി എംപ്ലോയീസ് യൂണിയൻ ആലപ്പുഴ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.

മൂന്ന് ലക്ഷം പേർക്ക് നിയമനം നൽകി കൊണ്ട് മാതൃകാ പരമായ പ്രവർത്തനം നടത്തുന്ന സ്ഥാപനമാണ് കേരള പി.എസ്.സി. രാജ്യത്തെ ആകെ നിയമനങ്ങളുടെ 60 ശതമാനവും കേരള പി.എസ് സി വഴി നടക്കുന്ന നിലയാണുള്ളത്. കേന്ദ്രത്തിലും കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലും കരാർ നിയമനങ്ങളും പിൻവാതിൽ നിയമനങ്ങൾ നടക്കുമ്പോൾ കേരളത്തിൽ മാത്രം അഴിമതി രഹിതമായി അക്ഷേപങ്ങളില്ലാതെ നിയമനങ്ങൾ
നടക്കുമ്പോഴാണ് ഒരു സമരാഭാസവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ പി.എസ് സി ഓഫീസിൽ അതിക്രമിച്ചുകയറിയത്.

Also read: മുരാരി തന്ത്രിയുടേത് കരുതിക്കൂട്ടിയുള്ള ലൈംഗികാതിക്രമം; കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്

യൂത്ത് കോൺഗ്രസ് നടപടിയെ കേരള പി.എസ് സി എംപ്ലോയീസ് യൂണിയൻ ശക്തമായി അപലപിക്കുന്നുവെന്നും ശക്തമായ പ്രതിഷേധം അറിയിക്കുന്നുവെന്നും കേരള പി.എസ് സി എംപ്ലോയീസ് യൂണിയൻ അറിയിച്ചു. ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധ യോഗം യൂണിയൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് വി.കെ.രാജു ഉദ്ഘാടനം ചെയ്തു. എം സതീഷ്, ജെ. സീമ, ടി . സൗമ്യ എന്നിവർ പരിപാടിയിൽ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News