മഴയോട് മഴ തന്നെ; എല്ലാ ജില്ലകള്‍ക്കും അടുത്ത മൂന്ന് മണിക്കൂറില്‍ മുന്നറിയിപ്പ്

rail alert | orange alert

കേരളത്തില്‍ മഴ മുന്നറിയിപ്പ് മാറ്റം. അടുത്ത മൂന്ന് മണിക്കൂറില്‍ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ പ്രകാരം കേരളത്തിലെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അതേസമയം ഒരു ജില്ലകളിലും അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടില്ല.

മത്സ്യത്തൊഴികള്‍ക്കും കാലാവസ്ഥ വകുപ്പിന്റെ പുതുക്കിയ നിര്‍ദേശമുണ്ട്. കേരള തീരത്ത് ഇന്ന് മുതല്‍ 28/10/2025 വരെയും കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് (25/10/2025) മുതല്‍ 29/10/2025 വരെയും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Also read – മന്ത്രി അപ്പൂപ്പന്റെ സ്നേഹസമ്മാനം: കായികമേളയിലെ മിന്നും താരം ദേവനന്ദയ്ക്ക് വീട് ഒരുങ്ങുന്നു, നിർമിച്ച് നൽകുമെന്ന് ഉറപ്പ് നൽകി മന്ത്രി വി ശിവൻകുട്ടി

ഇന്ന് മുതല്‍ 28വരെ കേരള തീരങ്ങളിലും അതിനോട് ചേര്‍ന്ന സമുദ്ര പ്രദേശങ്ങളിലും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

content summary: Light rainfall is very likely to occur at isolated places in all the districts of Kerala.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News