ഈ ജില്ലകളിൽ അടുത്ത മണിക്കൂറുകളിൽ ചെറിയ മഴയ്ക്കുള്ള സാധ്യത ഉണ്ട്; മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്

rain alert next 3 hrs 04 12 2025

പുറത്ത് നല്ല കാറ്റിനും മഴയ്ക്കുമുള്ള കോള് ഉണ്ടോ. സംശയിക്കേണ്ട അടുത്ത മണിക്കൂറുകളിൽ ചില ജില്ലകളിൽ മഴയ്ക്കുള്ള സാധ്യതയുണ്ട്. അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറത്തുവിട്ടു.

ഇത് പ്രകാരം അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴ പെയ്യാനുള്ള സാധ്യത ഉണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യത കാണുന്നുണ്ട്.

ALSO READ: ‘ജമാഅത്തെ ഇസ്ലാമിയുമായി ചേർന്ന് യുഡിഎഫ് മത്സരിക്കുന്നു, ബിജെപി വർഗീയത പറയുന്നു’; മതേതര വിശ്വാസികൾ തങ്ങളോടൊപ്പം ഉറച്ചുനിൽക്കുമെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ

അതേസമയം ശബരിമലയിലും പരിസര പ്രദേശങ്ങളിലും പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷവസ്ഥയും കാലാവസ്ഥ വകുപ്പ് പുറത്തുവിട്ടിട്ടുണ്ട്. അടുത്ത 3 മണിക്കൂറിൽ സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ /ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നും തീർത്ഥാടകർ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ENGLISH SUMMARY : The Central Meteorological Department has released the expected daily weather conditions for the next three hours.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News