കേരള സംഗീത നാടക അക്കാദമിയുടെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; കൈതപ്രം, വേണുജി, ജയപ്രകാശ് കുളൂര്‍ ഫെല്ലോഷിപ്പ് ജോതാക്കൾ

kaithapram damodaran namboothiri+ jayaprakash kuloor+ acharyan venuji

കേരള സംഗീത നാടക അക്കാദമിയുടെ 2025-ലെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഫെല്ലോഷിപ്പിന് മൂന്ന് പ്രമുഖ കലാപ്രതിഭകളെ തെരഞ്ഞെടുത്തു. കൂടിയാട്ടം ആചാര്യന്‍ വേണുജി, സംഗീത സംവിധായകനും ഗാനരചയിതാവുമായ കൈതപ്രം ദാമോദരന് നമ്പൂതിരി, നാടക സംവിധായകന്‍ ജയപ്രകാശ് കുളൂര്‍ എന്നിവര്‍ക്കാണ് അക്കാദമിയുടെ ബഹുമതിയായ ഫെല്ലോഷിപ്പ് ലഭിച്ചത്.

Also read : ‘വയനാട് ടൗൺഷിപ്പിൽ മുസ്ലിം ലീഗിന്റെ ഉടായിപ്പ് കാർഡ് വിലപ്പോകില്ല’; ചർച്ചയായി ഫേസ്ബുക്ക് പോസ്റ്റ്

ഫെല്ലോഷിപ്പിനോടനുബന്ധിച്ച് 50,000 രൂപയും ഫലകവും പ്രശസ്തിപത്രവും ശില്പവും നല്‍കും. ഇതോടൊപ്പം ഗുരുപൂജാ പുരസ്‌കാരത്തിനായി 22 മുതിര്‍ന്ന കലാപ്രതിഭകളെയും തെരഞ്ഞെടുത്തു. ജീവിതം മുഴുവന്‍ കലാപ്രവര്‍ത്തനങ്ങള്‍ക്കായി സമര്‍പ്പിച്ച കലാകാരന്മാരെയാണ് ഗുരുപൂജാ പുരസ്‌കാരത്തിന് പരിഗണിച്ചത്. ഗുരുപൂജാ പുരസ്‌കാര ജേതാക്കള്‍ക്ക് 30,000 രൂപയും പ്രശസ്തിപത്രവും ശില്പവും സമ്മാനിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News