ഏക കിടപ്പാട സംരക്ഷണ ബില്‍; ‘സര്‍ഫാസി നിയമത്തിന്റെ ഇരകളെ സംരക്ഷിക്കാനുള്ളതാണ്’: തെറ്റായ മാധ്യമ വാര്‍ത്തക്കെതിരെ മന്ത്രി പി രാജീവ്

p rajeev esg policy

ഏക കിടപ്പാട സംരക്ഷണ ബില്ലുമായി ബന്ധപ്പെട്ട് തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ച മാധ്യമത്തിനെതിരെ മന്ത്രി പി രാജീവ് രംഗത്ത്. സര്‍ഫാസി ആക്റ്റിന് കീഴില്‍ വരുന്നതിനാല്‍ ബില്ലിന് അംഗീകാരം കിട്ടില്ലെന്നാണ് പ്രധാനപ്പെട്ട മാധ്യമം പറഞ്ഞത്. ബില്‍ ഒരു പേജ് പോലും വായിക്കാതെയാണ് ആധികാരികമെന്ന മട്ടില്‍ പ്രസ്തുത മാധ്യമം വാര്‍ത്ത നല്‍കിയതെന്ന് മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. സര്‍ഫാസി നിയമത്തിന്റെ ഇരകളെ സംരക്ഷിക്കാനുള്ളതാണ് ഈ ബില്‍ എന്നതല്ലാതെ മറ്റൊരു ബന്ധവും സര്‍ഫാസി നിയമവുമായി ഈ ബില്ലിനില്ലെന്നും മന്ത്രി പറഞ്ഞു.

Also read – കാര്‍ഡിയോ തൊറാസിക് സര്‍ജറി, ന്യൂറോ സര്‍ജറി സേവനങ്ങള്‍ ഇനി വയനാട് മെഡിക്കല്‍ കോളേജിലും

ഫെസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം…

ഏക കിടപ്പാട സംരക്ഷണ ബിൽ കേരള നിയമസഭ അംഗീകരിച്ച ഘട്ടത്തിൽ കേരളത്തിലെ ഒരു പ്രധാനപ്പെട്ട മാധ്യമം പറഞ്ഞത് ഇത് സർഫാസി ആക്റ്റിന് കീഴിൽ വരുന്നതിനാൽ അംഗീകാരം കിട്ടാൻ സാധ്യതയില്ലെന്നാണ്. നമ്മുടെ ബിൽ ഒരു പേജ് പോലും വായിക്കാതെയാകും ഇത്രയും ആധികാരികമെന്ന മട്ടിൽ ഈ വാർത്ത നൽകിയിരിക്കുന്നത്. സർഫാസി നിയമത്തിൻ്റെ ഇരകളെ സംരക്ഷിക്കാനുള്ളതാണ് ഈ ബിൽ എന്നതല്ലാതെ മറ്റൊരു ബന്ധവും സർഫാസി നിയമവുമായി ഈ ബില്ലിനില്ല. സർഫാസി നിയമം യൂണിയൻ ലിസ്റ്റിൽ ഉൾപ്പെട്ടതുകൊണ്ടാണ് അത് ഭേദഗതി ചെയ്യണമെന്ന് നിയമ സഭ പ്രമേയത്തിലൂടെ യൂണിയൻ ഗവൺമെൻ്റിനോട് ആവശ്യപ്പെട്ടത്. എന്നാൽ, അവർ അതിനു തയ്യാറായില്ല. അതുകൊണ്ടാണ് സർഫാസി നിയമവുമായി ഒരു ബന്ധവുമില്ലാത്ത സംസ്ഥാനനിയമം നിർമ്മിച്ചത്. തങ്ങളുടേതല്ലാത്ത കാരണങ്ങളാൽ കുടിയിറക്കപ്പെടുന്നവരിൽ ഈ നിയമപ്രകാരം അർഹരായവരുടെ ബാധ്യത സർക്കാർ രൂപീകരിക്കുന്ന നിധിയിലൂടെ ഏറ്റെടുക്കാനാണ് ഈ നിയമം. എൽഡിഎഫ് ന്റെ പ്രകടന പത്രികയിലെ ഒരു വാഗ്ദാനം കൂടെ ഞങ്ങൾ നിറവേറ്റിയിരിക്കുന്നു. ഞങ്ങളുടെ നയം എല്ലാവർക്കും വീട് എന്നതാണ്. ലൈഫിലൂടെ അഞ്ച് ലക്ഷം കുടുംബങ്ങൾക്ക് വീടുകൾ നൽകുന്നതിനൊപ്പം ദരിദ്രരായ ആളുകളുടെ വീട് നഷ്ടപ്പെടാതിരിക്കാനുള്ള ജാഗ്രതയും ഞങ്ങൾ കാണിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News