
ചരിത്രം കുറിച്ച് വീണ്ടും കേരളം. അതിദാരിദ്ര്യ വിമുക്ത കേരളം പോലെ പിണറായി സർക്കാരിന്റെ മറ്റൊരു പ്രധാന തീരുമാനം ആയിരുന്നു ഏക കിടപ്പാട സംരക്ഷണ നിയമ നിർമാണം. 2021 ലെ തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് പ്രകടനപത്രികയിൽ പ്രഖ്യാപിച്ച ഏക കിടപ്പാട സംരക്ഷണ നിയമം യാഥാർഥ്യമായിരിക്കുകയാണ്. പാവപ്പെട്ട മനുഷ്യർക്ക് ആശ്വാസം പകരുന്ന ഒരു സുപ്രധാന തീരുമാനമാണ് ഇത്. ഒരു ലക്ഷം കോടി രൂപ വായ്പ എടുത്തവർക്ക് ബാങ്കുകൾ ബാധ്യത എഴുതിതള്ളി സഹായിക്കുന്ന സമയത്താണ് നിരാലംബരായ മനുഷ്യരെ സഹായിക്കാൻ പിണറായി സർക്കാർ മുന്നോട്ട് വന്നത്.
നഗരത്തിൽ അഞ്ചുസെന്റും ഗ്രാമത്തി പത്തു സെന്റും മാത്രം സ്ഥലം ഉള്ള, അഞ്ചുലക്ഷം രൂപ വരെ വായ്‌പ എടുക്കുകയും തങ്ങളുടേതല്ലാത്ത കാരണങ്ങളാൽ തിരിച്ചടവ് മുടങ്ങി പത്തുലക്ഷം രൂപവരെ കുടിശ്ശികയായി ജപ്തി നേരിടുന്ന കുടുംബത്തിനാണ് ഈ നിയമം ലഭിക്കുക. ഏക കിടപ്പാട സംരക്ഷണ നിയമ പ്രകാരം ഈ കുടുംബത്തിന് രൂപീകരിക്കുന്ന ജില്ലാതലകമ്മിറ്റിക്ക് അപേക്ഷ നൽകാം. ജില്ലാതല ഉദ്യോഗസ്ഥരും ജില്ലാ ലീഡ്ബാങ്ക് പ്രതിനിധിയും ഉൾകൊള്ളുന്ന കമ്മിറ്റി അപേക്ഷ പരിശോധിക്കും. കുടുംബത്തിന് മറ്റ് സ്വത്തുക്കൾ ഉണ്ടാകാൻ പാടില്ല . മാതാവ്, പിതാവ്, മകൻ, മകൾ , ഭാര്യാ, ഭർത്താവ് എന്നിവരാണ് കുടുംബത്തിന്റെ നിർവചനത്തിൽ ഉൾപ്പെടുന്നത്.
Also read: തീവ്രവോട്ടര്‍ പട്ടിക പരിഷ്‌കരണം; സര്‍ക്കാര്‍ നിയമപരമായി ചോദ്യം ചെയ്യും: കേരളം സുപ്രീംകോടതിയിലേക്ക്
ബോധപൂർവം തിരിച്ചടവിൽ വീഴ്ച വരുത്തിയവർ (will full defaulter ) ക്ക് ഈ ആനുകൂല്യം ലഭിക്കില്ല. തിരിച്ചടവിന് മറ്റു സാധ്യതകൾ ഇല്ലെന്ന് കമ്മിറ്റിക്ക് ബോധ്യപ്പെട്ടാൽ അവർ സംസ്ഥാനതല കമ്മിറ്റിക്ക് ശുപാർശചെയ്യും . അവർ ശുപാർശ അംഗീകരിച്ചാൽ കുടിശ്ശിക ജില്ലാ കളക്ടർ ബങ്കിന് കൈമാറി രേഖകൾ തിരിച്ചുവാങ്ങും. ഈ നിയമത്തിന്റെ ചട്ടത്തിന്റെ അടിസ്ഥാനത്തിലുള്ള വ്യവസ്ഥകളോടെ ഉടമക്ക് രേഖകൾ നൽകി കിടപ്പാടം തിരിച്ചു നൽകും. ജീവിതത്തിൽ ഒരു തവണ മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളു. സഹകരണബാങ്കുകൾ ഉൾപ്പടെയുള്ള എല്ലാ ബാങ്കുകളുടേയും വിജ്ഞാപനത്തിൽ ഉൾപ്പെടുത്തുന്ന ധനകാര്യ സ്ഥാപനങ്ങളുടേയും വായ്പകൾ ഈ നിയമം ബാധകമാകും. സമാനമായ കേസ്സുകളിൽ ജപ്തി നേരിടുന്ന ജാമ്യക്കാരനും ഇതേ ആനുകൂല്യം ലഭിക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

