‘പുനർജനി കേസില്‍ സ്പീക്കർക്ക് യാതൊരു റോളുമില്ല, വിജിലൻസിന് സര്‍ക്കാരിലേക്ക് റിപ്പോർട്ട് നല്‍കാം’: സ്പീക്കര്‍ എ എൻ ഷംസീർ

a n shamseer

പുനർജനി കേസില്‍ സ്പീക്കർക്ക് യാതൊരു റോളുമില്ലെന്ന് എ എൻ ഷംസീർ. വിജിലൻസിന് ഗവൺമെന്റിനോട് റിപ്പോർട്ട് കൊടുക്കാം. ഗവണ്‍മെൻ്റ് ലെജിസ്ലേച്ചറിനോട് ആവശ്യപ്പെട്ടാൽ നിയമപരമായ വശങ്ങൾ പരിശോധിച്ചു തീരുമാനമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. 2018ൽ നടന്ന സംഭവമാണ്. അന്നത്തെ രേഖകൾ പരിശോധിച്ചാല്‍ മാത്രമേ കാര്യങ്ങൾ വ്യക്തമാകൂവെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, പുനര്‍ജനി കേസില്‍ സാമ്പത്തിക ക്രമക്കേട് നടന്നെന്ന നിഗമനത്തില്‍ മണപ്പാട്ട് ഫൗണ്ടേഷനും സിഇഒക്കെതിരെയും സിബിഐ അന്വേഷണത്തിന് ശുപാർശ നല്‍കി വിജിലൻസ്. പ്രതിപക്ഷ നേതാവിനെ കൂടാതെ മണപ്പാട്ട് ഫൗണ്ടേഷൻ എന്ന എൻജിഒയ്ക്കും അതിന്റെ ചെയർമാൻ അമീർ അഹമ്മദിനെതിരെയുമാണ് സി ബി ഐ അന്വേഷണത്തിന് ശുപാര്‍ശ നല്‍കിയത്.

ALSO READ: പുനര്‍ജനി കേസ്: സാമ്പത്തിക ക്രമക്കേട് നടന്നെന്ന് നിഗമനം; മണപ്പാട്ട് ഫൗണ്ടേഷൻ, സിഇഒക്കെതിരെ സിബിഐ അന്വേഷണത്തിന് ശുപാർശ

എഫ്‌സിആർഎ നിയമപ്രകാരം സിബിഐ അന്വേഷണത്തിന് വിജിലൻസ് ശുപാർശ ചെയ്യുകയായിരുന്നു. മണപ്പാട്ട് ഫൗണ്ടേഷന്റെ അക്കൗണ്ടിലേക്ക് വന്ന പണവും അതിനായി നൽകിയ രേഖകളും തമ്മിൽ പൊരുത്തക്കേടുകളുള്ളതായി വിജിലൻസ് കണ്ടെത്തി. സാമ്പത്തിക ക്രമക്കേട് നടന്നതായാണ് വിജിലൻസിന്റെ നിഗമനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News