സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും സർക്കാരിന്റെ കരുതൽ ; ഡിഎ, ഡിആർ കുടിശ്ശികയുടെ ആദ്യ ഗഡു അനുവദിച്ചു

Kerala state budget 2026 DA DR arrears announcement

സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ക്ഷാമബത്തയുടെ (DA) ആദ്യ ഗഡു അനുവദിച്ചുകൊണ്ട് ഉത്തരവായി. ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെയാണ് ഇപ്പോൾ സർക്കാർ നടപടി. ഇതോടെ ഈ മാസത്തെ ശമ്പളത്തോടൊപ്പം മൂന്ന് ശതമാനം ഡിഎ കുടിശ്ശിക ജീവനക്കാർക്ക് ലഭിക്കും.

പെൻഷൻകാർക്കുള്ള ക്ഷാമാശ്വാസ (DR) കുടിശ്ശികയും ഇതോടൊപ്പം വിതരണം ചെയ്യും.നിലവിൽ 22 ശതമാനമായിരുന്ന ക്ഷാമബത്ത, പുതുക്കിയ ഉത്തരവ് പ്രകാരം 25 ശതമാനമായാണ് വർധിപ്പിച്ചിരിക്കുന്നത്. പരിഷ്കരിച്ച ഈ തുക മാർച്ചിലെ ശമ്പളത്തിനും പെൻഷനും ഒപ്പം ജീവനക്കാരുടെ കൈകളിൽ എത്തും.

ALSO READ : ‘ഇത്തവണയും ഭരണം ലഭിച്ചില്ലെങ്കിൽ കോൺഗ്രസുകാർ ഒന്നാകെ ബിജെപിയിൽ ചേരും; കാരശ്ശേരിയെ പിന്തുടരുകയാണ് സച്ചിദാനന്ദൻ മാഷും സാറ ടീച്ചറും’: അശോകന്‍ ചരുവില്‍

ബാക്കിയുള്ള 10 ശതമാനം കുടിശ്ശിക അടുത്ത മാസത്തെ ശമ്പളത്തോടൊപ്പം നൽകുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിക്കിടയിലും ജീവനക്കാർക്ക് ആശ്വാസം നൽകുന്നതാണ് ഈ തീരുമാനം.ബജറ്റിലെ പ്രഖ്യാപനമാണ് ഉത്തരവായി ഇറങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News