കേരള സംസ്ഥാന ശിശുക്ഷേമ സമിതി 75-ാം വാര്‍ഷിക നിറവില്‍: പ്ലാറ്റിനം ജൂബിലി ലോഗോ പ്രകാശനം ചെയ്ത് മന്ത്രി വീണാ ജോർജ്

logo

സംസ്ഥാന ശിശുക്ഷേമ സമിതി പ്ലാറ്റിനം ജൂബിലി ലോഗോ മന്ത്രി വീണാ ജോർജ് പ്രകാശനം ചെയ്തു. ജനറൽ സെക്രട്ടറി അഡ്വ. ജി എൽ അരുൺ ഗോപിക്ക് കൈമാറിയാണ് പ്രകാശനം ചെയ്തത്. ചിത്രകാരൻ നേമം പുഷ്പരാജാണ് ലോഗോ രൂപകല്പന ചെയ്തത്. ജനുവരി 10-ാം തിയതി എല്ലാ ജില്ലകളിലും ക്ലിൻ്റ് സ്മാരക ചിത്രരചന മത്സരത്തോടെ പ്ലാറ്റിനം ജൂബിലി ആഘോഷങൾക്ക് തുടക്കമാവുമെന്ന് ജനറൽ സെക്രട്ടറി അറിയിച്ചു.

ഒരു വർഷം നീളുന്ന പരിപാടിയിൽ ചരിത്രത്തിൽ ആദ്യമായി ആഗോള തലത്തിൽ
ദത്തെടുക്കൽ സംഗമം, വിവിധ ക്യാമ്പുകൾ, കുട്ടികളുടെ വിഷയങ്ങളെ അധികരിച്ച് സെമിനാറുകളും സംവാദങ്ങളും, സംസ്ഥാനത്ത് അനുയോജ്യമായ ഇടങ്ങളിൽ കൂടുതൽ ഹൈടെക് അമ്മത്തൊട്ടിലുകൾ, ഉന്നതികളിൽ ആധുനിക ഗ്രന്ഥശാലകൾ തുടങ്ങി അതിവിപുലമായ പരിപാടികളും പ്രവർത്തനങ്ങളുമാണ് ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു.

ALSO READ: മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് ആശ്വാസം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും 48.2 കോടി രൂപ അനുവദിച്ചു

അതേസമയം, കുട്ടികളുടെ ക്ഷേമത്തിനായി 1950-ൽ രൂപീകരിച്ച കേരള സംസ്ഥാന ശിശുക്ഷേമ സമിതി 75-ാം വാർഷിക ആഘോഷ നിറവിലുള്ള ഘട്ടത്തിലാണ് ലോഗോ പ്രകാശനം ചെയ്തത്. 1960ൽ തിരുവാതാകൂർ – കൊച്ചി ചാരിറ്റബിൾ രജിസ്ട്രേഷൻ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത് തിരുവനന്തപുരം ആസ്ഥാന കേന്ദ്രമാക്കി പ്രവർത്തന മേഖല വിപുലപ്പെടുത്തി.

കുട്ടികളുടെ സംരക്ഷണ രംഗത്ത് വിപ്ലവം സൃഷ്ടിച്ച നടപടിയായിരുന്നു 2002 നവംബർ 14-ന് തിരുവനന്തപുരത്ത് സ്ഥാപിച്ച അമ്മത്തൊട്ടിൽ. സംസ്ഥാനത്ത് വയനാട്, കണ്ണൂർ, ഇടുക്കി എന്നീ ജില്ലകൾ ഒഴികെ അമ്മത്തൊട്ടിലുകൾ പ്രവർത്തിക്കുന്നുണ്ട്. അതിൽ തിരുവനന്തപുരം, പത്തനംതിട്ട, എറണാകളം, കോഴിക്കോട് ജില്ലകളിൽ ഹൈടെക്ക് അമ്മത്തൊട്ടിലുകളാണ്. 2002-നു ശേഷം സംസ്ഥാനത്താകെ അമ്മത്തൊട്ടിലുകൾ വഴി 980 കുട്ടികളും തിരുവനന്തപുരത്ത് മാത്രം 670 കുട്ടികളെയാണ് ലഭിച്ചത്.


whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News