
പ്രൗഡോജ്വലമായ ചടങ്ങിലാണ് അമ്പത്തിയഞ്ചാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തത്. പത്മഭൂഷൻ ലഭിച്ച മമ്മൂട്ടിയെ മുഖ്യമന്ത്രി വേദിയിൽ അഭിനന്ദിച്ചു. ജെ.സി ഡാനിയേൽ പുരസ്കാരം നടി ശാരദയും ഏറ്റുവാങ്ങി. മികച്ച നടനുള്ള പുരസ്കാരം മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടി മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും ഏറ്റുവാങ്ങി. നല്ല നടന് ഉള്ള അവാർഡ് കിട്ടുന്നത് നല്ല പ്രോത്സാഹനമാണെന്നും നടന്മാരായ ആസിഫും ടോവിനോയും മില്ലി മിറ്ററിന്റെ അകലം പോലും ഇല്ല എന്നും അദ്ദേഹം പുരസ്കാരം സ്വീകരിച്ചുകൊണ്ട് പറഞ്ഞു.
ഫെമിനിച്ചി ഫാത്തിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള പുരസ്കാരം നേടിയ ഷംല ഹംസയും മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി. മുഖ്യമന്ത്രി ഉള്ള വേദിയിൽ രണ്ടു വാക്ക് സംസാരിക്കാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷമെന്നും സംവിധായകൻ ഫാസിൽ മുഹമ്മദിന് നന്ദി അറിയിക്കുന്നു. ഇന്ന് തനിക്ക് ഇരട്ടി സന്തോഷമുള്ള ദിവസമാണ് കാരണംഇത് ദിവസം തന്നെയാണ് തന്റെ മകളുടെ രണ്ടാമത്തെ പിറന്നാൾ എന്നും ഷംല കൂട്ടിച്ചേർത്തു. മഞ്ഞുമ്മൽ ബോയ്സിലെ പ്രകടനത്തിന് സൗബിൻ ഷാഹിർ, ഭ്രമയുഗത്തിലെ പ്രകടനത്തിന് സിദ്ധാർഥ് ഭരതനും മികച്ച സ്വഭാവ നടന്മാരായി പുരസ്കാരം സ്വീകരിച്ചു. മികച്ച സ്വഭാവ നടി ലിജോ മോൾ( നടന്ന സംഭവം). മികച്ച സംവിധായകനായി ചിദമ്പരം എസ് പൊതുവാളും പുരസ്കാരം സ്വീകരിച്ചു.
Also read : സത്യം മറനീക്കി പുറത്തുവരുന്നു; കോൺഗ്രസ് മറുപടി പറയാൻ മടിക്കുന്നതെന്ത്…? മന്ത്രി വി ശിവൻകുട്ടി
പ്രത്യേക ജൂറി പരാമർശം ലഭിച്ച ടൊവിനോ തോമസ്സും പുരസ്കാരം ഏറ്റ് വാങ്ങി സംസാരിച്ചു. മികച്ച അഭിനേതാക്കളുടെ ഒപ്പം തന്റെ പേരും ഉൾക്കൊള്ളിക്കുന്നത് അഭിമാനമുള്ള കാര്യമാണ്, ആദ്യമായാണ് സംസ്ഥാന അവാർഡ് വേദിയിൽ നിൽക്കുന്നത് അവാർഡിന് പരിഗണിച്ചതിൽ സർക്കാരിനും ജൂറിക്കും നന്ദി പറഞ്ഞുകൊണ്ടാണ് ടൊവിനോ പ്രസംഗം അവസാനിപ്പിച്ചത്. ആദ്യമായാണ് സംസ്ഥാന അവാർഡെന്നും, ആദ്യമായുള്ള അംഗീകാരം മാതാപിതാക്കൾക്കും തന്നെ സ്നേഹിക്കുന്നവർക്കും സമർപ്പിക്കുന്നു എന്നും ആസിഫ് അലി പറഞ്ഞു.
മഞ്ഞുമ്മൽ ബോയ്സിലെ പ്രകടനത്തിന് സൗബിൻ ഷാഹിർ, ഭ്രമയുഗത്തിലെ പ്രകടനത്തിന് സിദ്ധാർഥ് ഭരതനും മികച്ച സ്വഭാവ നടന്മാരായി പുരസ്കാരം സ്വീകരിച്ചു. മികച്ച സ്വഭാവ നടി ലിജോ മോൾ( നടന്ന സംഭവം). മികച്ച സംവിധായകനായി ചിദമ്പരം എസ് പൊതുവാളും പുരസ്കാരം സ്വീകരിച്ചു. മികച്ച സംഗീത സംവിധായകൻ സുഷിൻ ശ്യാം, മികച്ച ഗാനരചയിതാവ് വേടൻ, മികച്ച പിന്നണി ഗായകൻ ഹരിശങ്കർ, മികച്ച പിന്നണി ഗായിക സെബ ടോമി എന്നിവരും പുരസ്‌കാരം ഏറ്റുവാങ്ങി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

