
വിലക്കയറ്റത്തിൽ എല്ലാ മേഖലയിലും സംസ്ഥാന സർക്കാർ ഇടപെട്ടുവെന്ന് എം വിജിൻ എംഎല്‍എ. കൺസ്യൂമർ പ്രൈസ് ഇൻഡക്സ് വെച്ചാണ് പിസി വിഷ്ണുനാഥ് സംസാരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. അതിൽ ഒരു ഭാഗം മനപ്പൂർവ്വം മറച്ചുവെച്ചു. പണപ്പെരുപ്പം രാജ്യവ്യാപകമായ പ്രതിഭാസമാണെന്ന് എം വിജിൻ എംഎല്‍എ പറഞ്ഞു
ഇന്ധനം, സ്വർണ്ണം ഉൾപ്പെടെയുള്ള കാര്യങ്ങളുടെ വിലവർധനയാണ് പണപ്പെരുപ്പത്തെ നിർണയിക്കുന്നത്. പൊതുവിപണിയിലെ വില പിടിച്ചുനിർത്തുന്നതിൽ സർക്കാർ വലിയ ഇടപെടലാണ് നടത്തിയത്. 7720 കോടി രൂപ വിപണി ഇടപെടലിനായി ഈ വർഷം ചെലവഴിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
ALSO READ: ‘കേരളത്തില്‍ പണപ്പെരുപ്പം കൂടിയതിന് കാരണം നിത്യോപയോഗ സാധനങ്ങളുടെ വിലവർധന മൂലമല്ല’: യു പ്രതിഭ എംഎല്‍എ

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

