
സംസ്ഥാനത്ത് 2026 – 27 അധ്യയനവര്‍ഷത്തെ പാഠപുസ്തക വിതരണം ഫെബ്രുവരി 13 ന് നടക്കും. ചരിത്രത്തിൽ ആദ്യമായാണ് സ്കൂൾ തുറക്കുന്നതിന് മൂന്നുമാസം മുമ്പ് പാഠപുസ്തക വിതരണം നടത്തുന്നത്. ഫെബ്രുവരി 13 ന് മുഖ്യമന്ത്രി പിണറായി വിജയൻ പുസ്തക വിതരണം ഉദ്ഘാടനം ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
ഒന്നാം ക്ലാസ് മുതൽ മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർഥികള്‍ക്കുള്ള പാഠപുസ്തകങ്ങള്‍ ആണ് വിതരണം ചെയ്യുക. കഴിഞ്ഞ നാല് വർഷവും സംസ്ഥാന സർക്കാർ കൃത്യമായി പാഠപുസ്തകം വിതരണം ചെയ്തിരുന്നു.
സാഹിത്യകാരൻ സച്ചിദാനന്ദൻ്റെ വിവാദ പ്രസ്താവനക്കെതിരെ മന്ത്രി വി ശിവൻകുട്ടി
സാഹിത്യകാരൻ സച്ചിദാനന്ദൻ്റെ വിവാദ പ്രസ്താവനയിലും മന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചു. കേരളത്തിൽ മൂന്നാം തുടർ ഭരണത്തിനുവേണ്ടി സഖാക്കളും ഇടതുപക്ഷ ജനാധിപത്യ വിശ്വാസികളും മുമ്പോട്ട് പോവുകയാണെന്ന് മന്ത്രി പറഞ്ഞു. ജനങ്ങളോട് വോട്ട് ചോദിക്കാൻ ഞങ്ങൾക്ക് അവകാശം ഉണ്ട്. ജനക്ഷേമകരമായ നിരവധി പ്രവർത്തനങ്ങൾ ഇടതുപക്ഷം കേരളത്തിൽ നടത്തിയിട്ടുണ്ട്.
നിലവിൽ ഇടതുപക്ഷം വീണ്ടും അധികാരത്തിൽ വരാൻ സാധ്യതയുണ്ട്. അത്തരം ഒരു സാഹചര്യത്തിൽ മൂന്നാമതും അധികാരത്തിൽ വരേണ്ടതില്ല എന്ന തരത്തിൽ ഉള്ള പ്രസ്താവന ആര് നടത്തിയാലും ഇടതുപക്ഷ ജനാധിപത്യ വിശ്വാസികൾക്ക് വിഷമം ഉണ്ടാക്കുമെന്ന് മന്ത്രി പറഞ്ഞു. ആ വിഷമം പല രീതിയിൽ പ്രകടിപ്പിച്ചിട്ടുണ്ടാകാമെന്നും സൈബർ ആക്രമണം ഒന്നും തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.
‘കണ്ണുമടച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിൽ മൂന്നാമതും വരരുത് എന്ന് പറയുന്നതിൽ ശരികേട് ഉണ്ട്. കാര്യങ്ങൾ മനസ്സിലാക്കാതെയാണ് അദ്ദേഹം അത്തരം ഒരു പ്രസ്താവന നടത്തിയത്’, മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

