ഇന്ത്യാ ടുഡേ നാഷണല്‍ ബിഹേവിയറല്‍ ഇൻഡക്സ് സര്‍വ്വേ: സ്ത്രീ സുരക്ഷ, ആതിഥേയ മര്യാദ എന്നിവയില്‍ കേരളം ഒന്നാമത്; സന്തോഷം പങ്കുവെച്ച് മന്ത്രി മുഹമ്മദ് റിയാസ്

pa muhammad riyas

ഇന്ത്യാ ടുഡേ നടത്തിയ നാഷണല്‍ ബിഹേവിയറല്‍ ഇൻഡക്സ് സര്‍വ്വേയില്‍ സ്ത്രീ സുരക്ഷ, ആതിഥേയ മര്യാദ എന്നിവയില്‍ കേരളം ഒന്നാം സ്ഥാനത്ത്. ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസാണ് ഇക്കാര്യം തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചത്. നാഷണല്‍ ബിഹേവിയറല്‍ ഇൻഡക്സ് സര്‍വ്വേയുടെ സ്ക്രീൻഷോട്ട് പങ്കുവെച്ചാണ് തൻ്റെ സന്തോഷം മന്ത്രി അറിയിച്ചത്.

സഞ്ചാരികളോടുള്ള പെരുമാറ്റത്തിലും ആതിഥേയ മര്യാദയിലും കേരളത്തെ ഒന്നാം സ്ഥാനത്താണ് സഞ്ചാരികള്‍ തെരഞ്ഞെടുത്തത്. ടൂറിസത്തിൻ്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് ഇടപെടുന്ന ജനങ്ങൾക്ക് ലഭ്യമായ അംഗീകാരമാണിതെന്ന് മന്ത്രി തൻ്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

ALSO READ: കോട്ടുവായ ഇട്ടശേഷം വായടയ്ക്കാൻ ക‍ഴിഞ്ഞില്ല: രക്ഷകനായി പാലക്കാട് റെയില്‍വേ ആശുപത്രി ഡിഎംഒ

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂര്‍ണരൂപം

സ്ത്രീ സുരക്ഷയിൽ, ആതിഥേയ മര്യാദയിൽ കേരളത്തിന് ഒന്നാം സ്ഥാനം നൽകി സഞ്ചാരികൾ.. ❤️

ഇന്ത്യാ ടുഡേ നടത്തിയ സർവ്വേയിൽ സഞ്ചാരികളോടുള്ള പെരുമാറ്റത്തിലും (Domestic Behaviour) ആതിഥേയ മര്യാദയിലും കേരളത്തെ ഒന്നാം സ്ഥാനത്താണ് തിരഞ്ഞെടുത്തിരിക്കുന്നത്.

ടൂറിസത്തിൻ്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് ഇടപെടുന്ന ജനങ്ങൾക്ക് ലഭ്യമായ അംഗീകാരമാണിത്🙏

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News