കേരളത്തിന്‍റെ സൗന്ദര്യം ഒപ്പിയെടുത്ത് ‘ലെൻസ്കേപ്പ് കേരള’: ഫോട്ടോ പ്രദർശനം ഈ മാസം 27 മുതൽ ബെംഗളൂരുവിൽ

KERALA TOURISM

ബെംഗളൂരു: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ‘ലെൻസ്കേപ്പ് കേരള’ അഖിലേന്ത്യാ ഫോട്ടോ പ്രദർശനത്തിന് ബെംഗളൂരു വേദിയാകുന്നു. കേരളത്തിന്റെ പ്രകൃതിയും സംസ്കാരവും ജീവിതവും നിറഞ്ഞ ഫോട്ടോപ്രദർശനം ഫെബ്രുവരി 27 മുതൽ മാർച്ച് 01 വരെ ബെംഗളൂരുവിലെ നാഷണൽ ഗാലറിഓഫ് മോഡേൺ ആർട്ടിലാണ് (എൻജിഎംഎ) നടക്കുക. രാവിലെ 11 മുതൽ വൈകിട്ട് 7 വരെയാണ് പ്രദർശനം. പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ്.

രാജ്യത്തെ 10 പ്രമുഖ ട്രാവൽ, മീഡിയ ഫോട്ടോഗ്രാഫർമാർ കേരളത്തിൽ നിന്ന് പകർത്തിയ 100 ചിത്രങ്ങളാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പ്രശസ്ത ആർട്ട് ക്യൂറേറ്ററും നിരൂപകയുമായ ഉമാ നായരാണ് പ്രദർശനത്തിൻ്റെ ക്യൂറേറ്റർ. പ്രസിദ്ധ വന്യജീവി സംരക്ഷണ ഫോട്ടോഗ്രാഫർ ബാലൻ മാധവനാണ് ഫോട്ടോഗ്രാഫി ഡയറക്ടർ. ഐശ്വര്യ ശ്രീധർ, അമിത് പസ്രിച, മനോജ് അറോറ, നടാഷ കാർത്താർ ഹേംരജനി, സൈബൽ ദാസ്, ഉമേഷ് ഗോഗ്ന, ശിവാങ് മെഹ്ത, സൌരഭ് ചാറ്റർജി എന്നിവരുടെ ഫോട്ടോകളാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ALSO READ; ജനങ്ങൾ നെഞ്ചിലേറ്റിയ, ജനങ്ങളെ നെഞ്ചിലേറ്റിയ ‘ഇരുവർ’; മുഖ്യമന്ത്രിയുമായി മോഹൻലാൽ നടത്തിയ അഭിമുഖത്തിന്റെ ടീസർ പുറത്ത്

എക്സിബിഷൻ്റെ ഭാഗമായ ഫോട്ടോഗ്രാഫർമാർ കഴിഞ്ഞ ഡിസംബറിൽ അഞ്ച് ദിവസം കേരളത്തിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ചിരുന്നു. ഈ യാത്രയിൽ പകർത്തിയ ചിത്രങ്ങളാണ് ലെൻസ് കേപ്പ് കേരളയിൽ പ്രദർശിപ്പിക്കുന്നത്. കേരളത്തിൻ്റെ പ്രകൃതി, വന്യജീവി, ഗ്രാമീണ – തീരദേശ ജീവിതം, വാസ്തുവിദ്യ, ഉത്സവങ്ങൾ, ആത്മീയത തുടങ്ങിയവ പോട്ടോകളിൽ ഉൾക്കൊള്ളുന്നു. വിനോദസഞ്ചാരികൾ നവീനവും വൈവിധ്യമാർന്നതുമായ അനുഭവങ്ങൾ തേടുന്ന അവസരത്തിൽ ഫോട്ടോ എക്സിബിഷനിലൂടെ കേരളം പുതിയൊരു പ്രചാരണ സംരംഭത്തിന് തുടക്കമിട്ടിരിക്കുകയാണ്.

ഫോട്ടോഗഫിയിൽ താല്പര്യമുള്ളവർക്കായി ഫെബ്രുവരി 28 ന് ഉച്ചയ്ക്ക് രണ്ട് മുതൽ വൈകുന്നേരം അഞ്ചുവരെ മാസ്റ്റർ ക്ലാസും സംഘടിപ്പിച്ചിട്ടുണ്ട്. മാധവൻ, നതാഷ എച്ച് സതീഷ് സൗരഭ് എ ചാറ്റർജി എന്നിവർ ക്ലാസിന് നേതൃത്വം നല്കും. ബെംഗളൂരുവിലെ പ്രദർശനത്തിന് ശേഷം ചെന്നൈ (മാർച്ച് 4 – 7), ഹൈദരാബാദ് (മാർച്ച് 12 – 14), സൂറത്ത് (മാർച്ച് 22 – 24) കൊൽക്കത്ത (മാർച്ച് 29-31) എന്നിവിടങ്ങളിൽ എക്സിബിഷൻ നടക്കും. രാജ്യത്തെ 10 പ്രധാന നഗരങ്ങളിലായി രണ്ടര മാസത്തോളം നീളുന്ന പ്രദർശനത്തിന് ജനുവരി 20-ന് ന്യൂഡൽഹിയിലാണ് തുടക്കമായത് വഡേദര, അഹമ്മദാബാദ്, മ്പോമ്പേ, പൂനെ എന്നീ നഗരങ്ങളിലും ‘ലെൻസ്കേപ്പ് കേരള’ നടന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News