സ്ത്രീ സൗഹൃദ ടൂറിസം സംരംഭങ്ങൾക്ക് സാമ്പത്തിക സഹായവുമായി സർക്കാർ ; ആർക്കൊക്കെ അപേക്ഷിക്കാം

kerala tourism

സ്ത്രീ സൗഹൃദ ടൂറിസം സംരംഭങ്ങൾക്ക് ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ സഹായമൊരുക്കുന്നു. ടൂറിസം വകുപ്പിന്റെ കേരള ഉത്തരവാദിത്ത ടൂറിസം (ആർടി) മിഷൻ സൊസൈറ്റിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വനിതാ യൂണിറ്റുകളിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചത്.

ഇങ്ങനെ രജിസ്റ്റർ ചെയ്ത വനിതാ യൂണിറ്റുകൾക്ക് സംരംഭകത്വ വികസനത്തിനും വനിതാ സംരംഭങ്ങൾക്കുള്ള ഒറ്റത്തവണ സാമ്പത്തിക സഹായത്തിനും , കൂടാതെ ഫ്രഷ് അപ്പ് ഹോംസ്, വനിതാ ആർടി ക്ലബ് തുടങ്ങിയ സംരംഭങ്ങൾക്കുമാണ് സാമ്പത്തിക സഹായം ലഭ്യമാകുക. സാമ്പത്തിക സഹായത്തിനായി അപേക്ഷിക്കേണ്ട അവസാന തീയതി നവംബർ 15 ആണ്.

ALSO READ: വസായി ഫൈൻ ആർട്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; നാരായണൻ നമ്പൂതിരി, കോട്ടക്കൽ രവി, ചെറുശ്ശേരി കുട്ടൻ എന്നിവർക്ക് ആജീവനാന്ത പുരസ്‌കാരം

അതോടൊപ്പം ടൂറിസം വകുപ്പ് ക്ലാസിഫൈ ചെയ്തതും ടൂറിസം മിഷൻ സൊസൈറ്റിയുടെ രജിസ്റ്റർ ചെയ്തതുമായ ഹോംസ്റ്റേകൾക്കും എക്സ്പീരിയൻസ് എത്‍നിക് ക്യുസിൻ യൂണിറ്റുകൾക്കും പദ്ധതിയിൽ അപേക്ഷിക്കാം. ഗ്രാമീണ സന്ദർശന പാക്കേജുകൾ നടത്തിവരുന്ന വീടുകൾ, ഫാം സ്റ്റേ തുടങ്ങിയ സംരംഭങ്ങൾക്കും ഈ സഹായം ഉപയോഗപ്പെടുത്താനാകും. ഫ്രഷ് അപ്പ് ഹോംസ് സ്ഥാപിക്കുന്നതിന് ഏകദേശം 50 യൂണിറ്റുകൾക്ക് 25,000 രൂപ വീതം (രണ്ട് ഗഡുക്കളായി) നൽകും.
സുവനീർ/കരകൗശല വസ്തുക്കൾ വിൽക്കുന്ന കടകൾ, എത്നിക് ഫുഡ് റസ്റ്റോറൻറുകൾ എന്നിവ സ്ഥാപിക്കുന്നതുൾപ്പെടെ സംരംഭകത്വ വികസന വിഭാഗത്തിൽ ഉള്ള വനിതാ യൂണിറ്റുകൾക്കും സാമ്പത്തിക സഹായത്തിന് അപേക്ഷിക്കാം. ഒരു യൂണിറ്റിന് പരമാവധി 50,000 രൂപ വരേയ്ക്കും ലഭിക്കുക.

ALSO READ: ‘പൊതുവിദ്യാഭ്യാസത്തിന്‍റെ ശക്തി ജനങ്ങളുടെ പങ്കാളിത്തത്തിലാണ്’; ചെറുന്നിയൂർ ​ഗവ. എച്ച് എസ് എസിലെ ബഹുനില കെട്ടിടത്തിന്‍റെ ഉദ്ഘാടനം മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു

സഹായം ലഭിക്കുന്നതിനായി ഓരോ ക്ലബ്ബും പ്രത്യേകമായി പദ്ധതിരേഖ സമർപ്പിക്കണം. ഉത്തരവാദിത്ത ടൂറിസം മിഷൻ സൊസൈറ്റിയിൽ രജിസ്റ്റർ ചെയ്ത് ഒരു വർഷം പൂർത്തിയാക്കിയ സ്ത്രീ സംരംഭങ്ങൾക്ക് ഒറ്റത്തവണ ധനസഹായം ലഭിക്കും. ഓരോ ജില്ലയിൽ നിന്നും പത്ത് യൂണിറ്റുകൾക്ക് പതിനായിരം രൂപ വീതമാണ് ലഭിക്കുക. കൂടുതൽ വിവരങ്ങൾ https://www.keralatourism.org/responsible-tourism/ എന്ന വെബ്‌സൈറ്റിൽ ലഭ്യമാകും. വിലാസം: കേരള ഉത്തരവാദിത്ത ടൂറിസം മിഷൻ സൊസൈറ്റി, ടൂറിസം വകുപ്പ്, പാർക്ക് വ്യൂ, തിരുവനന്തപുരം- 695033. ഫോൺ: 0471 2334749.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News