തൊ‍ഴിലിടത്തും ട്രാൻസ്ജെൻഡർ വിഭാഗത്തിന് സംവരണം ഏർപ്പെടുത്തുന്നത് പരിഗണനയിൽ: മന്ത്രി ആർ ബിന്ദു

R Bindu on Transgender reservation Kerala,

ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ട മനുഷ്യരുടെ ദൃശ്യതയും പുരോഗതിയും ക്ഷേമവും ഉറപ്പാക്കാൻ സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ‘മഴവിൽ’. ഈ വിപുലമായ പദ്ധതിയുടെ ഭാഗമായി കേരളത്തിലെ എല്ലാ ആർട്സ് ആൻഡ് സയൻസ് കോളേജുകളിലും ഓരോ കോഴ്സിലും രണ്ട് സീറ്റുകൾ വീതം ട്രാൻസ്ജെൻഡർ വ്യക്തികൾക്കായി സംവരണം ചെയ്തിട്ടുണ്ട്. താനും ഈ പദ്ധതിയുടെ ​ഗുണഭോക്താവാണെന്നും അതിലൂടെ വിദ്യാഭ്യാസം പൂർത്തിയാക്കി ജോലി നേടിയ ആളാണെന്നും നാദിറ മെഹ്റിൻ പറഞ്ഞു. കൈരളി ന്യൂസിന്റെ പബ്ലിക് ഓഡിറ്റിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ.

തൊ‍ഴിലിടത്തും ട്രാൻസ്ജെൻഡർ വിഭാഗത്തിന് സംവരണം വേണമെന്ന ആഗ്രഹവും നാദിറ മെഹ്റിൻ മന്ത്രി ആർ ബിന്ദുവിനോട് വെളിപ്പെടുത്തി. ഇക്കാര്യം സർക്കാരിന്റെ പരി​ഗണനയിൽ ഉണ്ടെന്നും അതിനായുള്ള പേപ്പർ വർക്കുകള്‍ നിലവിൽ പുരോഗമിക്കുകയാണെന്നും മന്ത്രി മറുപടി നൽകി.

ALSO READ: വികസനപാതയിൽ ഉന്നതവിദ്യാഭ്യാസ മേഖല; 4 വർഷത്തിനിടെ സർക്കാർ വിനിയോഗിച്ചത് 6000 കോടി രൂപ

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സംവരണത്തിന് പുറമെ, ട്രാൻസ്ജെൻഡർ വ്യക്തികൾക്കായി തൊഴിലിടങ്ങളിലും സംവരണം കൊണ്ടുവരുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചു വരികയാണെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു വ്യക്തമാക്കി. വിദ്യാഭ്യാസ മേഖലയിലെ സർക്കാർ കൈക്കൊണ്ട മാറ്റങ്ങൾ ട്രാൻസ്ജെൻഡർ മനുഷ്യർക്ക് സാമൂഹികവും സാമ്പത്തികവുമായ നിലനിൽപ്പ് ഉറപ്പാക്കിയെന്നും മന്ത്രി ആർ ബിന്ദു കൂട്ടിച്ചേർത്തു.
.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News