രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം ഇന്ന്

kerala-university

രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗം ഇന്ന് ചേരും. രാവിലെ 11 ന് സർവകലാശാല ആസ്ഥാനത്താണ് യോഗം. രജിസ്ട്രാർ കെ എസ് അനിൽകുമാറിൻറെ സസ്പെൻഷൻ റദ്ദാക്കിയ യോഗത്തിന് ശേഷം ഇതാദ്യമായാണ് വീണ്ടും സിൻഡിക്കേറ്റ് ചേരുന്നത്.

Also read: മത്സ്യത്തൊഴിലാളി സമ്പാദ്യ സമാശ്വാസ പദ്ധതിക്ക് അടിയന്തര കേന്ദ്രാനുമതി നല്‍കണം: മന്ത്രി സജി ചെറിയാന്‍

രജിസ്ട്രാർ ഇൻ ചാർജ് മിനി കാപ്പൻ കഴിഞ്ഞ ദിവസം മീറ്റിങ്ങിനുള്ള നോട്ടീസ് അംഗങ്ങൾക്ക് നൽകിയിരുന്നു. കെ എസ് അനിൽകുമാർ സമർപ്പിച്ച ഹർജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ സസ്പെൻഷൻ വിഷയം യോഗത്തിൽ ചർച്ചയാകില്ല. 100 കോടി രൂപയുടെ പി എം ഉഷ ഫണ്ട് പദ്ധതി, പി എച്ച് ഡി അംഗീകാരം, വിദ്യാർത്ഥികളുടെ വിവിധ ഗവേഷക ഫെല്ലോഷിപ്പുകൾ തുടങ്ങിയ നിരവധി അക്കാദമിക് വിഷയങ്ങളിൽ യോഗത്തിൽ തീരുമാനമാകും. അതേസമയം ക്വാറം തികയാതെ യോഗം പിരിയുമോ, രജിസ്ട്രാർ ചുമതല ആരു വഹിക്കും എന്നീ ചോദ്യങ്ങൾ നിലനിൽക്കുകയാണ്.

The Kerala University Syndicate meeting will meet today after a gap of two months. The meeting will be held at the university headquarters at 11 am. This is the first time the syndicate is meeting again after the meeting that lifted the suspension of Registrar KS Anilkumar.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News