
കേരള സർവ്വകലാശാല വൈസ് ചാൻസലർ ഡോ. മോഹന്‍ കുന്നുമ്മല്‍ ഹൈക്കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി. മാര്‍ച്ച് പതിനൊന്നിന് നേരിട്ട് ഹാജരാകാനാണ് ഹൈക്കോടതി നിര്‍ദ്ദേശം നൽകിയത്. മുന്‍ രജിസ്ട്രാര്‍ ഡോ. കെഎസ് അനില്‍ കുമാര്‍ സമർപ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി.
ഡോ. കെ എസ് അനിൽകുമാറിനെ സസ്പെൻ്റ് ചെയ്ത വൈസ് ചാൻസലറുടെ നടപടി നിയമവിരുദ്ധമാണെന്ന് കണ്ട് സിന്‍ഡിക്കറ്റ് റദ്ദാക്കിയിടരുന്നു. എന്നാൽ അനില്‍ കുമാറിനെ വിസി തിരികെ ജോലിയില്‍ പ്രവേശിപ്പിച്ചില്ല. സിന്‍ഡിക്കറ്റ് തീരുമാനം നടപ്പാക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം നൽകിയെങ്കിലും വി സി ഡോ. മോഹനൻ കുന്നുമ്മൽ കോടതി നിർദേശം പാലിച്ചില്ല. തുടര്‍ന്നാണ് ഡോ. കെഎസ് അനില്‍ കുമാര്‍ കോടതിയലക്ഷ്യ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.
ഹർജി പരിഗണിച്ച സിംഗിള്‍ ബെഞ്ച് ഇടക്കാല ഉത്തരവിലൂടെയാണ് മോഹനൻ കുന്നുമ്മലിനോട് കോടതിയിൽ നേരിട്ട് ഹാജരാകാൻ നിർദേശം നൽകിയത്. അടുത്ത മാസം പതിനൊന്നിന് നേരിട്ട് ഹാജരാകാനാണ് നിർദേശം. കോടതി ഉത്തരവ് നടപ്പാക്കാത്തതിന്നുള്ള കാരണം മോഹനൻ കുന്നുമ്മൽ വിശദീകരിക്കണം. വിശദീകരണം തൃപ്തികരമല്ലെങ്കിൽ കോടതിയലക്ഷ്യ നടപടികളിലേക്ക് ഹൈക്കോടതി കടക്കും. ഹൈക്കോടതിയുടെ ഇടപെടൽ മോഹനൻ കുന്നുമ്മല്ലിനും , വി സി യെ നിയന്ത്രിക്കുന്ന സംഘ പരിവാർ കേന്ദ്രങ്ങൾക്കും തിരിച്ചടിയായി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


