
സംസ്ഥാനത്തെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടികളുടെ സർവ്വകക്ഷി അവലോകന യോഗം തിരുവനന്തപുരത്ത് ആരംഭിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു കേൽക്കറുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. ഇടതുമുന്നണിയെ പ്രതിനിധീകരിച്ച് മുൻമന്ത്രി എം. വിജയകുമാറും സത്യൻ മൊകേരിയും യോഗത്തിൽ പങ്കെടുത്തു.
യോഗത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു കേൽക്കർ വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട പ്രധാന തീയതികൾ പ്രഖ്യാപിച്ചു. കരട് വോട്ടർ പട്ടിക പ്രസിദ്ധീകരണം ഡിസംബർ 9 ന് ആയിരിക്കും. അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരണം ഫെബ്രുവരി ഏഴിന് നടക്കും. വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി എന്യുമറേഷൻ ഫോം വിതരണം ചെയ്യുന്നതിലെ നിലവിലെ പുരോഗതിയും യോഗത്തിൽ ചർച്ചയായി. ഇതുവരെ 36 ലക്ഷത്തോളം എന്യുമറേഷൻ ഫോമുകളാണ് വിതരണം ചെയ്തത്. വിതരണം ചെയ്തവയിൽ പകുതിയോളം ആളുകൾ ഫോം പൂരിപ്പിച്ച് തിരികെ നൽകിയിട്ടുണ്ട്.
അതേസമയം, ആകെ എന്യുമറേഷൻ ഫോമിന്റെ 13% ത്തോളമാണ് ഇതുവരെ വിതരണം ചെയ്തതെന്ന കണക്കുകളും പുറത്തുവന്നു. ഈ മാസം തന്നെ എല്ലാവർക്കും ഫോം നൽകാൻ ശ്രമിക്കുമെന്ന് അധികൃതർ അറിയിച്ചു. ഫോം വിതരണം പൂർത്തിയാക്കുന്നതിനായി നവംബർ 25 ആണ് എല്ലാ ജില്ലാ കലക്ടർമാർക്കും നൽകിയിരിക്കുന്ന സമയം. കൂടാതെ, ഇന്നുമുതൽ ഓൺലൈൻ വഴിയുള്ള ഫോം സബ്മിഷനും ആരംഭിച്ചതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

