
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ ഡി എഫിനെ പിന്തുണക്കുന്നതായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. സംസ്ഥാന നേതാക്കളുടെ പത്രസമ്മേളനത്തിലാണ് പ്രഖ്യാപനം. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ ഡി എഫിനെ പിന്തുണക്കുമെന്ന് നേതാക്കള്‍ അറിയിച്ചു. പിണറായി വിജയൻ മികച്ച ഭരണാധികാരിയാണെന്നും സമിതി ചൂണ്ടിക്കാട്ടി.
വ്യാപാരി സൗഹൃദ നിലപാട് സ്വീകരിക്കുന്ന എൽ ഡി എഫ് സർക്കാറിനോടൊപ്പം ആയിരിക്കണം വ്യാപാരികൾ എന്ന് സമിതി വ്യക്തമാക്കി. ഒരു മണ്ഡലത്തിലും പ്രത്യേകം സ്ഥാനാർത്ഥിയെ സമിതി നിർത്തില്ലെന്നും നേതാക്കള്‍ അറിയിച്ചു. വ്യാപാരികളെ സംരക്ഷിക്കാൻ പല കർമ്മ പദ്ധതികളും കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ എൽ ഡി എഫ് സർക്കാർ ആവിഷ്കരിച്ചു.
ALSO READ: ചരിത്രനേട്ടം; സ്കൂള്‍ തുറക്കുന്നതിന് മൂന്നുമാസം മുൻപേ പാഠപുസ്തകങ്ങള്‍ കുട്ടികളുടെ കൈകളിലെത്തും
യു ഡി എഫ് ആണ് അധികാരത്തിൽ വന്നിരുന്നതെങ്കിൽ വ്യാപാരികൾ വീണ്ടും ആത്മഹത്യ ചെയ്യേണ്ട അവസ്ഥ ഉണ്ടാകുമായിരുന്നു. വ്യാപാരികളുടെ ആവശ്യങ്ങൾക്ക് കഴിഞ്ഞ സംസ്ഥാന ബജറ്റിൽ അടക്കം വലിയ പരിഗണനയാണ് ലഭിച്ചത്. ജി എസ് ടി സമ്പ്രദായത്തിലും വ്യാപാരികൾക്ക് സഹായകമാകുന്ന രീതിയിൽ സംസ്ഥാന സർക്കാർ ഇടപെടുന്നുണ്ടെന്ന് സംസ്ഥാന നേതാക്കള്‍ വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

