
തിരുവനന്തപുരം: കേരള വാട്ടർ അതോറിറ്റിയുടെ പി ടി പി നഗർ ജല ശുദ്ധീകരണ ശാലയിലെ പമ്പ് തകരാറായതു മൂലം അടിയന്തര അറ്റകുറ്റപ്പണി നടത്തേണ്ടി വന്നതിനാൽ ജലവിതരണം മുടങ്ങും.
ഇന്ന് (17.12.2025) രാത്രി മുതല്‍ നാളെ (18.12.2025) രാത്രി 10 മണി വരെ വാട്ടർ അതോറിറ്റിയുടെ തിരുമല, കരമന സെക്ഷനുകളുടെ പരിധിയിൽ വരുന്ന പി ടി പി നഗർ, മരുതുംകുഴി, കാഞ്ഞിരംപാറ, പാങ്ങോട്, വട്ടിയൂർക്കാവ്, വാഴോട്ടുകോണം എന്നിവിടങ്ങളിലും മണ്ണറക്കോണം, മേലത്തുമേലെ, സി പി ടി, തൊഴുവൻകോട്, അറപ്പുര, കൊടുങ്ങാനൂർ, ഇലിപ്പോട്, കുണ്ടമൺകടവ്, കുലശേഖരം, തിരുമല, വലിയവിള, പുന്നയ്ക്കാമുകൾ.
ALSO READ: ‘പോറ്റിയെ കേറ്റിയെ’ പാരഡി ഗാനം: നാല് പേര്‍ക്കെതിരെ സൈബര്‍ പൊലീസ് കേസെടുത്തു
തൃക്കണ്ണാപുരം, കുന്നപ്പുഴ, പൂജപ്പുര, പൈ റോഡ്, പ്രേംനഗർ, ശാസ്താനഗർ, കുഞ്ചാലുംമൂട്, മുടവൻമുഗൾ, കരമന, നെടുംകാട്, കാലടി, നീറമൺകര, മരുതൂർക്കടവ്, മേലാറന്നൂർ, കൈമനം, കിള്ളിപ്പാലം, തുടങ്ങിയ പ്രദേശങ്ങളിൽ പൂർണമായും ജലവിതരണം തടസ്സപ്പെടുമെന്ന് അറിയിച്ചു. ഉപഭോക്താക്കൾ വേണ്ട ക്രമീകരണങ്ങൾ ചെയ്യേണ്ടതാണെന്ന് വാട്ടർ അതോറിറ്റി പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

