കേരളം ഉയരും വാനോളം…;ട്രേഡക്സ് കേരള സംഗമത്തിന് കൊച്ചിയിൽ തുടക്കമായി

tradex kerala kochi starts

സംസ്ഥാനത്തെ സൂക്ഷ്മ, ചെറുകിട സംരംഭക മേഖലയിലെ ഉത്പന്നങ്ങൾക്ക് ആഗോള വിപണിപ്രവേശം സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെ വ്യവസായ വകുപ്പ് സംഘടിപ്പിക്കുന്ന ‘ട്രേഡക്സ് കേരള സംഗമത്തിന് കൊച്ചിയിൽ തുടക്കമായി.മേളയുടെ ആദ്യദിവസം സംരംഭകരും ബയേഴ്സും തമ്മിൽ നൂറിലധികം ധാരണാപത്രങ്ങൾ ഒപ്പുവെച്ചു. ഇതുവഴി സംരംഭങ്ങൾക്ക് 53 കോടിയുടെ വ്യാപാരക്കരാര്‍ ലഭിച്ചു. എംഎസ്എംഇ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് അന്താരാഷ്ട്ര റിവേഴ്സ് ബയർ–സെല്ലർ മീറ്റ് സംഘടിപ്പിച്ചത്.

കേരളത്തിലെ തനത് ഉത്പന്നങ്ങൾ ഇടനിലക്കാരില്ലാതെ ആഗോള വിപണിയിലെത്തിക്കുന്നതിന് സംരംഭകരെ സഹായിക്കുകയാണ്
ട്രേഡക്സ് കേരള എന്ന പേരിൽ വ്യവസായ വകുപ്പ് സംഘടിപ്പിച്ച സംഗമത്തിന്റെ ലക്ഷ്യം. രണ്ടുദിവസങ്ങളിലായി കൊച്ചിയിൽ നടക്കുന്ന ട്രേഡക്സ് കേരളയുടെ ഉദ്ഘാടനം മന്ത്രി പി രാജീവ് നിർവഹിച്ചു. അന്താരാഷ്ട്ര വ്യാപാരത്തിൽ കേരളത്തിന്റെ സംഭാവന ട്രേഡക്സ് കേരളയിലൂടെ ഉയരുമെന്ന് മന്ത്രി പറഞ്ഞു. മേളയുടെ ആദ്യദിവസം തന്നെ സംരംഭകരും ബയേഴ്സും തമ്മിൽ നൂറിലധികം ധാരണാപത്രങ്ങളാണ് ഒപ്പുവെച്ചത്. ഇതുവഴി സംരംഭങ്ങൾക്ക് 53 കോടിയുടെ വ്യാപാരക്കരാര്‍ ലഭിച്ചു.

Also read: പത്ത് വർഷത്തിനിടെ വിവിധ പദ്ധതികളിലൂടെ തീരദേശത്തെ സമഗ്ര വികസനം ഉറപ്പാക്കി:മന്ത്രി സജി ചെറിയാന്‍

നെസ്റ്റ് ഗ്രൂപ്പ് സംസ്ഥാനത്ത് 2,000 കോടി നിക്ഷേപിക്കുമെന്ന് ഉദ്ഘാടന വേദിയിൽ,ചെയർമാൻ ഡോ എൻ ജഹാംഗീർ അറിയിച്ചു.
രണ്ടു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നായി 32 ബയേഴ്സും 400-ൽ കൂടുതൽ എംഎസ്എംഇകളും പങ്കെടുക്കുന്നുണ്ട്. മീറ്റിന്റെ രണ്ടാം ദിവസം കൂടുതൽ കരാറുകൾ ഒപ്പുവെക്കുമെന്നാണ് പ്രതീക്ഷ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News