
ചരിത്രത്തിൽ ആദ്യമായി സുബ്രതോ കപ്പ് കേരളത്തിന്‍റെ ഷെൽഫിൽ എത്തിച്ച ചുണക്കുട്ടികൾക്കും കോച്ചിനും അഭിനന്ദനങ്ങൾ അറിയിച്ച് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഉത്തരാഖണ്ഡിലെ അമിനിറ്റി സി ബി എസ് ഇ പബ്ലിക് സ്കൂൾ ടീമിനെ എതിരില്ലാതെ 2 ഗോളിന് തോൽപ്പിച്ചാണ് കേരളം കിരീടമണിഞ്ഞത്. ഫാറൂഖ് ഹയർ സെക്കൻഡറി സ്കൂൾ ഫുട്ബോൾ ടീമാണ് കളിക്കളത്തിൽ എതിരാളികളെ നിഷ്പ്രഭമാക്കിയ പോരാട്ടം കാഴ്ച വച്ചത്.
ജോണ്‍ സീന 20ാം മിനിറ്റില്‍ ആദ്യ ഗോളും ആദി കൃഷ്ണ അറുപതാം മിനിറ്റില്‍ വിജയ ഗോളും സ്വന്തമാക്കി. 64 വര്‍ഷത്തെ ടൂര്‍ണമെന്റ് ചരിത്രത്തില്‍ ആദ്യമായാണ് സുബ്രതോ കപ്പ് കേരളത്തിലേക്ക് വണ്ടി കയറുന്നത്.
ALSO READ; സൂപ്പർ കപ്പ് 2025: കേരള ബ്ലാസ്റ്റേഴ്‌സ് ഗ്രൂപ്പ് ഡിയിൽ, കൊമ്പുകോർക്കുക വമ്പന്മാരുമായി
മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
നമ്മുടെ കുട്ടികൾ നേടിയിരിക്കുന്നു…
കേരളം ചരിത്രത്തിൽ ആദ്യമായി സുബ്രതോ കപ്പ് നേടിയിരിക്കുന്നു..
രാജ്യത്തെ പ്രമുഖ സ്കൂൾ ഫുട്ബോൾ ടൂർണമെൻ്റിൽ കേരളത്തിൻ്റെ അഭിമാനമായി ഫാറൂഖ് ഹയർ സെക്കൻഡറി സ്കൂൾ ടീം കപ്പടിച്ചു. ഉത്തരാഖണ്ഡിലെ അമിനിറ്റി സിബിഎസ്ഇ പബ്ലിക് സ്കൂൾ ടീമിനെ എതിരില്ലാതെ 2 ഗോളിന് തോൽപ്പിച്ചാണ് നമ്മുടെ കുട്ടികൾ കേരളത്തിന് കപ്പ് നേടിത്തന്നത്. ഇതോടെ രാജ്യത്തെ തന്നെ മികച്ച സ്കൂൾ ഫുട്ബോൾ ടീം ആയി ഫാറൂഖ് ഹയർ സെക്കൻഡറി സ്കൂൾ ടീം മാറിയിരിക്കുകയാണ്. ടീമിലെ മുഴുവൻ കളിക്കാർക്കും കോച്ചിനും അഭിനന്ദനങ്ങൾ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

