ഓണം വാരാഘോഷത്തിന് സമാപനം; ‘കേരളത്തിന്റെ മാനവിക ഐക്യമാണ് കേരളത്തിന്റെ റിയല്‍ സ്റ്റോറി ; മന്ത്രി പി എ മുഹമ്മദ് റിയാസ്

Muhammad Riyas

ഓണാഘോഷം റിയല്‍ കേരള സ്റ്റോറി ആണെന്നും അഭൂതപൂര്‍വമായ ജനപങ്കാളിത്തം കൊണ്ട് ഇത്തവണത്തെ ഓണാഘോഷം ശ്രദ്ധേയമായെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ്. സംസ്ഥാന സര്‍ക്കാരിന്റെ ഓണം വാരാഘോഷ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

10 വിദേശ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഇത്തവണ ഓണം കാണാന്‍ എത്തി. ലോകത്തിലെ 50 ടൂറിസം കേന്ദ്രങ്ങള്‍ എടുത്താല്‍ അതില്‍ ഒന്നാം സ്ഥാനം കേരളത്തിനാണ്. കണ്ണിലെ കൃഷ്ണമണി പോലെ ക്രമസമാധാനം കാത്ത കേരള പോലീസിനും ഓണവും ആഘോഷങ്ങളും മാറ്റി വെച്ച് ഓണം വാരാഘോഷത്തിനായി ഒന്നിച്ച ഉദ്യോഗസ്ഥര്‍ക്കും വോളന്റിയേഴ്‌സിനും മന്ത്രിപ്രത്യേകം നന്ദി പറഞ്ഞു. ചടങ്ങില്‍ അധ്യക്ഷത വഹിച്ച പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി ഏവര്‍ക്കും ഓണാശംസകള്‍ നേര്‍ന്നു.

ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള വിദേശ പ്രതിനിധി ലൂക്കാസ് മാര്‍ട്ടിനസ് മെയെര്‍ ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്തു. ഏറെ സന്തോഷത്തോടെ ഓണാശംസകള്‍ നേര്‍ന്നാണ് അദ്ദേഹവും മടങ്ങിയത്. അത്തപ്പൂക്കളം, തിരുവാതിരക്കളി, വൈദ്യുത ദീപാലങ്കാരം, ഘോഷയാത്രയില്‍ പങ്കെടുത്ത മികച്ച ഫ്‌ലോട്ടുകള്‍ തുടങ്ങിയവയ്ക്കുള്ള സമ്മാനങ്ങളും ചടങ്ങില്‍ മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസും വി.ശിവന്‍കുട്ടിയും ചേര്‍ന്ന് വിതരണം ചെയ്തു. വൈദ്യുത ദീപാലങ്കാരത്തില്‍ കേരള സര്‍ക്കാര്‍ വകുപ്പിന് കീഴില്‍ ഒന്നാം സ്ഥാനം കേരള നിയമസഭ സ്വന്തമാക്കി. പൊതുമേഖല തദ്ദേശസ്ഥാപന വിഭാഗത്തില്‍ കെല്‍ട്രോണും സര്‍ക്കാര്‍ ഇതര സ്ഥാപന വിഭാഗത്തില്‍ കാനറ ബാങ്കും ഒന്നാം സ്ഥാനം നേടി.

എംഎല്‍എമാരായ ഡി.കെ മുരളി, ഐ.ബി സതീഷ്, വി.ജോയ്, മേയര്‍ ആര്യ രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാര്‍, ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Also read – ‘പലസ്തീൻ അധിനിവേശത്തിന്‍റെ മുഖ്യശിൽപി’; ഇസ്രയേൽ ധനമന്ത്രി ബെസലേൽ സ്മോട്രിച്ചിനെ ഇരുകൈയും നീട്ടി സ്വീകരിച്ച കേന്ദ്ര നടപടിയെ അപലപിച്ച് മുഖ്യമന്ത്രി

സാംസ്‌കാരിക ഘോഷയാത്ര ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറാണ് മാനവീയം വീഥിയില്‍ ഫ്ളാഗ് ഓഫ് ചെയ്തത്. വെള്ളയമ്പലത്തു നിന്നും ആരംഭിച്ച് കിഴക്കേകോട്ടയില്‍ അവസാനിച്ച ഘോഷയാത്രയില്‍ ആയിരത്തില്‍പ്പരം കലാകാരന്മാര്‍ അവതരിപ്പിക്കുന്ന സാംസ്‌കാരിക കലാരൂപങ്ങളാണ് അണിനിരന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News