
കര്‍ണാടകയിലെ കോടികളുടെ ഭൂമി തട്ടിപ്പ് കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരനെതിരെ നിലപാട് കടുപ്പിച്ച് പരാതിക്കാരന്‍. ബിജെപിയുടെ ഭീഷണിക്ക് വഴങ്ങില്ലെന്നും 20 വര്‍ഷമായി മൂടിവെച്ച അഴിമതിയില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കുന്നതുവരെ നിയമ പോരാട്ടം നടത്തുമെന്നും അഭിഭാഷകന്‍ ജഗദേഷ് കുമാര്‍ വ്യക്തമാക്കി.
രാജീവ് ചന്ദ്രശേഖരനെതിരെ ആരോപണം ശക്തമായതോടെ ബിപിഎല്‍ ലിമിറ്റഡ് വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. രാജീവ്ചന്ദ്രശേഖരന് കമ്പനിയുമായി ബന്ധമില്ലെന്നാണ് ബിപിഎല്ലിന്റെ അവകാശവാദം. അതേസമയം അഴിമതി ആരോപണത്തില്‍ ബിജെപി സംസ്ഥാന നേതാക്കള്‍കടക്കം അതൃപ്തിയുണ്ടെന്നാണ് വിവരം.
Also read – തോന്നയ്ക്കല്‍ ബയോ 360 ലൈഫ് സയന്‍സസ് പാര്‍ക്ക് സന്ദര്‍ശിച്ച് ജര്‍മ്മന്‍ സംഘം
വലിയ അഴിമതിയാണ് രാജീവ് ചന്ദ്രശേഖറും കുടുംബവും ചേര്‍ന്ന് നടത്തിയതെന്ന് അഭിഭാഷകന്‍ അഡ്വ. ജഗദേഷ് കുമാര്‍ കൈരളി ന്യൂസിനോട് നേരത്തെ വ്യക്തമാക്കിയിരുന്നു. 6 കോടിക്ക് നല്‍കിയ ഭൂമിയാണ് 500 കോടി രൂപക്ക് മറിച്ചു വിറ്റത്. കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുക തന്നെ വേണം. തനിക്കും തന്റെ ടീമിനും വലിയ തോതില്‍ ഭീഷണിയും സമ്മര്‍ദ്ദവുമുണ്ടെന്നായിരുന്നു അഭിഭാഷകന്‍ കൈരളി ന്യൂസിനോട് പ്രതികരിച്ചത്.
അതേസമയം കോടികളുടെ തട്ടിപ്പ് പുറത്തു വന്നതോടെ മറുപടി പറയാതെ ഒഴിഞ്ഞു മാറുകയാണ് ബിജെപി സംസ്ഥാന നേതൃത്വം. മാധ്യമങ്ങള്‍ക്ക് മുഖം തരാതെ ഒഴിഞ്ഞു മാറുകയാണ് സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. വിവാദങ്ങള്‍ക്ക് മറുപടി പറയാതെ രാജീവ് ഇന്ന് ദില്ലിയിലേക്ക് പോകുമെന്നാണ് വിവരം. ഇന്നലെ മുഴുവന്‍ പരിപാടികളും റദ്ദാക്കി തിരുവനന്തപുരത്തെത്തിയ അധ്യക്ഷന്‍ സംസ്ഥാന കമ്മിറ്റി ഓഫിസില്‍ അടിയന്തര യോഗം വിളിച്ചു ചേര്‍ത്തിരുന്നു

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

