
എല്ലാ തെരഞ്ഞെടുപ്പ് കാലത്തും ഇഡി നോട്ടീസ് വരാറുണ്ടെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. ഇഡിയുടെ രാഷ്ടീയക്കളി കേരളം മനസ്സിലാക്കിയിട്ടുണ്ട്. കിഫ്ബിക്കെതിരായ ഇ ഡി നീക്കം കേരളത്തോടുള്ള വെല്ലുവിളിയാണ്. തോമസ് ഐസക്കിൻ്റെ ചോദ്യത്തിന് മുന്നിൽ ഇതുവരെ ഇ ഡി മറുപടി നൽകിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, തെരഞ്ഞെടുപ്പ് കാലത്ത് വീണ്ടും രാഷ്ട്രീയ നീക്കവുമായാണ് ഇ ഡി നോട്ടീസ് നല്‍കിയത്. മുഖ്യമന്ത്രിക്കും മുൻ ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്കിനും കിഫ്ബി സിഇഒ കെ എം എബ്രഹാമിനും നോട്ടീസ് അയച്ചു. മസാല ബോണ്ടിലൂടെ ഭൂമി വാങ്ങി എന്ന് കാട്ടിയാണ് കാരണം കാണിക്കൽ നോട്ടീസ്. എന്നാൽ ഭൂമി വാങ്ങുകയല്ല മറിച്ച് ഏറ്റെടുക്കുകയാണ് ചെയ്തതെന്ന് തോമസ് ഐസക് വ്യക്തമാക്കി. രാഷ്ട്രീയം കളിച്ച് കേന്ദ്ര അന്വേഷണ ഏജൻസിയുടെ വില കളയരുതെന്നും ഐസക് ആവശ്യപ്പെട്ടു.
2020ലെ തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര അന്വേഷണ ഏജൻസിയായ ഇ ഡി ആരംഭിച്ച നോട്ടീസ് അയക്കലിന്റെ ഏറ്റവും ഒടുവിലത്തെ പതിപ്പാണ് ഇപ്പോൾ വന്ന കാരണം കാണിക്കൽ നോട്ടീസ്. കിഫ്ബി ചെയർമാൻ എന്ന നിലയിൽ മുഖ്യമന്ത്രിക്കും മുൻ ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക്കിനും കിഫ്ബി CEO കെ എം എബ്രഹാമിനുമാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
മസാല ബോണ്ട വഴി സമാഹരിച്ച തുക ഉപയോഗിച്ച് ഭൂമി വാങ്ങിയതായും ഇത് ഫെമി ചട്ടലംഘനമാണ് എന്ന് ചൂണ്ടിക്കാട്ടിയുമാണ് ED നോട്ടീസ്. മസാല ബോണ്ട് വഴി സമാഹരിച്ച തുക കൊണ്ട് ഭൂമി വാങ്ങി എന്നതിൻ്റെ വസ്തുതയും ഐസക് വിശദീകരിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

