ഇതെന്തൊരു കൂറ്റൻ രാജവെമ്പാല! പിടികൂടിയത് അതിസാഹസികമായി, സംഭവം ഭൂതത്താൻകെട്ടിൽ

King cobra Kothamangalam

കോതമംഗലം – ഭൂതത്താൻകെട്ടിൽ നിന്ന് കൂറ്റൻ രാജവെമ്പാലയെ പിടികൂടി. ഭൂതത്താൻകെട്ട് ഇറിഗേഷൻ ഓഫീസിന്റെ പുറക് വശത്ത് നിന്നാണ് പാമ്പിനെ പിടികൂടിയത്. രാവിലെ ഓഫീസിലെത്തിയ ജീവനക്കാരാണ് ആദ്യം പാമ്പിനെ കണ്ടത്.

തുടർന്ന് പാമ്പുപിടുത്ത വിദഗ്ധൻ മാർട്ടിൻ മേയ്ക്കമാലി സ്ഥലത്തെത്തി രാജവെമ്പാലയെ പിടികൂടുകയായിരുന്നു. അതിസാഹസികമായാണ് പാമ്പിനെ പിടികൂടിയത്. പിന്നീട് പാമ്പിനെ കരിമ്പാനി വനത്തിൽ തുറന്നു വിട്ടു.

ALSO READ: ‘നിങ്ങളുടെ അടി ആദ്യം നിർത്ത്’; വി ഡി സതീശൻ പ്രസംഗിക്കുന്നതിനിടെ പുതുയുഗ യാത്രയിൽ രൂക്ഷവിമർശനം

പാലപ്പിള്ളി റബ്ബർ എസ്റ്റേറ്റിൽ തമ്പടിച്ച് 30ലേറെ കാട്ടാനകള്‍

തൃശൂർ പാലപ്പിള്ളി മേഖലയിൽ കൂട്ടമായി എത്തി തമ്പടിച്ച കാട്ടാനകള്‍ ഭീതി പടർത്തുന്നു. കുട്ടി ആനകൾ ഉൾപ്പെടെ 30ൽ ഏറെ ആനകളാണ് റബ്ബർ എസ്റ്റേറ്റുകളിൽ കൂട്ടമായി എത്തിയത്. ശനിയാഴ്ച രാവിലെ ചിമ്മിനി എസ്റ്റേറ്റിൽ എത്തിയ ആനക്കൂട്ടം റോഡ് മുറിച്ച് കടക്കുകയും നിരവധി യാത്രക്കാർ വഴിയിൽ കുടുങ്ങുകയും ചെയ്തിരുന്നു.

പാലപ്പിള്ളിയിലെ അക്കരപ്പാടി, കാരിക്കുളം എന്നിവിടങ്ങളിലാണ് ആനകള്‍ തമ്പടിച്ചത്. പാലപ്പിള്ളി ചിമ്മിനി ഡാം റോഡിലും ആനകൾ തുടർച്ചയായി ഇറങ്ങുന്നത് ഭീതി പടർത്തുന്നുണ്ട്. ഇത്രയേറെ ആനകൾ ജനവാസ മേഖലയിലേക്ക് ഒന്നിച്ച് എത്തുന്നത് ആദ്യമായാണെന്നാണ് പ്രദേശവാസികൾ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News