“നെഹ്റുവിന്‍റെ ‘അച്ഛൻ മകൾക്കയച്ച കത്തുകൾ’ എല്ലാവരും വായിക്കണം, സംസ്കാരം എന്താണെന്ന് അതിൽ പറയുന്നുണ്ട്”; കോൺഗ്രസിനെതിരെ കെ ജെ ഷൈൻ ടീച്ചർ

kj shine teacher congress leader abusive post

തനിക്കെതിരെ സൈബറാക്രമണം അ‍ഴിച്ചുവിട്ട കോൺഗ്രസിനെ ശക്തമായ ഭാഷയിൽ വിമർശിച്ച് കെ ജെ ഷൈൻ ടീച്ചർ. നെഹ്റുവിന്‍റെ അച്ഛൻ മകൾക്കയച്ച കത്തുകൾ എല്ലാവരും വായിക്കണം. സംസ്കാരം എന്താണെന്ന് അതിൽ പറയുന്നുണ്ട്. ലളിതമായി പണ്ഡിറ്റ് നെഹ്റു പറഞ്ഞ കാര്യങ്ങൾ മനസിലാകാത്തവർക്ക് പഠന ക്ലാസുകൾ വയ്ക്കണമെന്നും കെ ജെ ഷൈൻ ടീച്ചർ പറഞ്ഞു.

ALSO READ; ‘ഭക്തർക്കിടയിൽ ഭിന്നിപ്പ് ഉണ്ടാക്കാൻ ചിലർ ശ്രമിക്കുന്നു’; അവർ ശബരിമലയുടെ താത്പര്യം സംരക്ഷിക്കുന്നവരല്ലെന്ന് മുഖ്യമന്ത്രി

പൊലീസ് സംവിധാനം നന്നായി പ്രവർത്തിച്ചു, അതിൽ അഭിമാനമുണ്ടെന്നും അവർ പ്രതികരിച്ചു. മാധ്യമങ്ങളടക്കം പിന്തുണച്ചു. സൈബറാക്രമണവുമായി ബന്ധപ്പെട്ട് കിട്ടിയ എല്ലാ തെളിവുകളും കൈമാറിയിട്ടിട്ടുണ്ട്. ഒരു മനുഷ്യനെയും മോശമായി ചിത്രീകരിക്കാൻ പാടില്ല. എന്താണ് സ്ത്രീയുടെ സ്ഥാനമെന്ന് ഇ എം എസും പറയുന്നുണ്ട്. എല്ലാ രംഗത്തും സ്ത്രീകൾ ഉയർന്നു വരണം. സ്ത്രീ – പുരുഷ ലൈംഗികത നടുറോഡിലേക്ക് വലിച്ചിഴക്കാനുള്ളതല്ലെന്നും കെ ജെ ഷൈൻ ടീച്ചർ പറഞ്ഞു.

updating…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News