
കെ ജെ ഷൈനിനെതിരായ സൈബർ അധിക്ഷേപ കേസിൽ കെഎം ഷാജഹാനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
ചെങ്ങമനാട് പൊലീസാണ് കസ്റ്റഡിയിലെടുത്തത്. ഷാജഹാന്റെ ആക്കുളത്തെ വീട്ടിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. സമൂഹമാധ്യമങ്ങളിലൂടെ ഷൈൻ ടീച്ചർക്കെതിരെ തുടർച്ചയായി അപവാദ പ്രചാരണം നടത്തിയെന്ന പരാതിയിലാണ് നടപടി.
ALSO READ: രാഹുലിനെ ചേർത്തുപിടിച്ച് കോൺഗ്രസ്; മറനീക്കി പുറത്തുവരുന്നത് നേതൃത്വത്തിന്റെ കപടമുഖം
ഷൈൻ ടീച്ചറുടെ ആദ്യ പരാതിയിൽ കേസ് എടുത്തതിനു ശേഷവും ഷാജഹാൻ വീണ്ടും അപവാദ വീഡിയോകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതെത്തുടർന്ന് ഷൈൻ ടീച്ചർ നൽകിയ പുതിയ പരാതിയിൽ സൈബർ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

