‘കേന്ദ്രത്തിൽ നിന്ന് കിട്ടാനുള്ളത് 12000 കോടി; അവകാശപ്പെട്ട ഫണ്ട് വെട്ടിക്കുറച്ചതിൽ യുഡിഎഫിന് സന്തോഷം’; ജനപ്രിയ പദ്ധതികളിൽ കേന്ദ്രത്തിനും പ്രതിപക്ഷത്തിനും അസ്വസ്ഥതയെന്ന് മന്ത്രി കെ എൻ ബാലഗോപാൽ

KN Balagopal + centre + fund allocation

നാളെ നടക്കുന്ന കേന്ദ്ര ധനകാര്യ മന്ത്രിയുടെ സംസ്ഥാന ധനകാര്യ മന്ത്രിമാരുടെ യോഗത്തിൽ കേരളത്തിൻറെ വിഷയങ്ങൾ അവതരിപ്പിക്കുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. 12000 കോടിയോളം രൂപ കേന്ദ്രത്തിൽ നിന്ന് കിട്ടാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിൻ്റെ പകുതിയോളം വെട്ടിക്കുറച്ചു. ഇതുവരെ കേരളത്തിന് കിട്ടാനുള്ള 17000 കോടിയോളം രൂപ ഫണ്ട് വെട്ടിക്കുറച്ചു. ഏറ്റവും അവസാനത്തെ മൂന്നുമാസമാണ് ഇങ്ങനെ വെട്ടിക്കുറച്ചത്. കേന്ദ്രത്തിന്‍റെ ഇത്തരം നടപടികൾ ജനങ്ങൾ അറിയേണ്ടതുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

സാമ്പത്തിക വർഷത്തിന്റെ അവസാനവും തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തിൽ കൂടിയാണ് തുക കേന്ദ്രം വെട്ടിക്കുറച്ചത്. സംസ്ഥാനത്തിന്‍റെ ജനപ്രിയ പദ്ധതി പ്രഖ്യാപനങ്ങളിൽ കേന്ദ്രത്തിനും ഇവിടത്തെ പ്രതിപക്ഷത്തിനും അസ്വസ്ഥതയാണെന്നും അദ്ദേഹം വിമർശിച്ചു. ഫണ്ട് വെട്ടിക്കുറക്കുന്നതിൽ യുഡിഎഫിനാണ് സന്തോഷം. ആത്മാർത്ഥത ഉണ്ടെങ്കിൽ കോൺഗ്രസ് ഈ വിഷയം കേന്ദ്രത്തിൽ ഉന്നയിക്കണമെന്നും കെ എൻ ബാലഗോപാൽ ആവശ്യപ്പെട്ടു.

ALSO READ; ലീഗിന് കൂടുതല്‍ സീറ്റ് നല്‍കരുതെന്ന പ്രസ്താവന: ‘അന്നത്തെ ലീഗല്ല ഇന്നത്തെ ലീഗ്’; ഉരുണ്ടു കളിച്ച് രമേശ് ചെന്നിത്തല

സംസ്ഥാനത്തെ കേന്ദ്രം രാഷ്ട്രീയ ലക്ഷ്യത്തോടെ ശ്വാസംമുട്ടിക്കുകയാണ്. കേരളത്തിന്റെ താൽപര്യത്തിന് എതിരാണിത്. ജനങ്ങൾ ഒറ്റക്കെട്ടായി ഇതിനെ ചെറുക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. മന്ത്രിമാരുടെ സമരവുമായി സഹകരിച്ചില്ലെങ്കിലും യുഡിഎഫിന് പ്രത്യേകം സമരം നടത്താമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News