
സംസ്ഥാനത്തിന് ലഭിക്കാനുള്ള ഫണ്ട് വകയില്‍ ഈ വര്‍ഷം കേന്ദ്ര സർക്കാർ 17000 കോടി കുറച്ചുവെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. നേരത്തെ വെട്ടിക്കുറച്ച 12,000 കോടിക്ക് പുറമെയാണ് ഇപ്പോൾ 5900 കോടി കൂടി കുറച്ചത്. കേന്ദ്ര ധനമന്ത്രിക്ക് നൽകാൻ മെമ്മോറാൻഡം തയ്യാറാക്കിയെന്ന് അദ്ദേഹം പറഞ്ഞു.
കിട്ടാനുള്ള തുക നൽകണമെന്നാവശ്യപ്പെടാനാണ് ധനമന്ത്രിയുമായി കൂടിക്കാഴ്ച. തടസ്സങ്ങൾ സൃഷ്ടിക്കുന്നത് ജനങ്ങൾക്ക് നേരെയുള്ള വെല്ലുവിളിയാണ്. കേരളത്തോട് ചെയ്യാൻ പാടില്ലാത്തതാണ് ചെയ്യുന്നത്. കേരളത്തിനെ മാത്രം ശ്വാസം മുട്ടിക്കുന്നു. ജനങ്ങളെ രംഗത്തിറക്കി പ്രതിരോധിക്കുന്നതായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കാനുള്ള ശ്രമമാണ് പുതിയ വിബി ജി രാം ജി ബില്‍. ജനങ്ങളെ പറ്റിക്കുന്നതിനാണ് തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കുന്നത്. കേരളത്തിലെ ബി ജെ പിക്കാർ ജനങ്ങളെ പറ്റിക്കാൻ പ്രചാരണം നടത്തുന്നു.
ALSO READ: ‘പാലക്കാട് കരോൾ സംഘത്തിന് നേരെയുണ്ടായ ആക്രമണം ദൗർഭാഗ്യകരം’: കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് ബാവ

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

